#Harassment | ​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി

#Harassment | ​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി
Oct 23, 2024 04:17 PM | By VIPIN P V

ബംഗളൂരു: (truevisionnews.com) പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവത്തിനിരയായ യുവതി ജീവനൊടുക്കി. കർണാടകയിലെ കൊപ്പാൾ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം.

26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് മരിച്ചത്.

മൂന്ന് പെൺകുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയുടെ നിരന്തര മർദനത്തിനിരയായിരുന്നതായും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

രണ്ട് വർഷം മുമ്പ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് മർദനം തുടങ്ങിയത്. മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ചയും മകൾ മർദനത്തിനിരയായി.

മദ്യപിച്ചെത്തുന്ന ഗണേഷ് പതിവായി മകളെ ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും പരാതിയിലുണ്ട്.

തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഹനുമവ്വയെ കണ്ടെത്തിയത്. മൂത്ത കുട്ടിക്ക് നാലും രണ്ടാമത്തേതിന് രണ്ടും മൂന്നാമത്തേതിന് നാല് മാസവുമാണ് പ്രായം. ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

#Constant #harassment #husband #giving #birth #only #girls #woman #own #life

Next TV

Related Stories
#falldown | നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Oct 23, 2024 08:39 PM

#falldown | നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണ യുവാവ് തല്‍ക്ഷണം മരിച്ചെന്നാണ് പോലീസ്...

Read More >>
#Arrest | മൂത്രം കലർത്തിയ ചപ്പാത്തിക്ക് പിന്നാലെ, റൊട്ടിയിൽ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ പുറത്ത്; യുവാവ് പിടിയിൽ

Oct 23, 2024 08:06 PM

#Arrest | മൂത്രം കലർത്തിയ ചപ്പാത്തിക്ക് പിന്നാലെ, റൊട്ടിയിൽ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ പുറത്ത്; യുവാവ് പിടിയിൽ

ഭക്ഷണത്തിൽ എന്തെങ്കിലും കലരുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചതോടെയാണ് അടുക്കളയിൽ ഒളികാമറ...

Read More >>
#narendramodi | ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

Oct 23, 2024 07:52 PM

#narendramodi | ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്....

Read More >>
#beaten | ടീച്ചറുടെ അടിയില്‍ കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി; ഒമ്പത് വയസുകാരി വെന്റിലേറ്ററില്‍

Oct 23, 2024 07:41 PM

#beaten | ടീച്ചറുടെ അടിയില്‍ കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി; ഒമ്പത് വയസുകാരി വെന്റിലേറ്ററില്‍

ഇരയായ ദീപികയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ...

Read More >>
#fire | വീടിന് തീപിടിച്ച് 16 കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

Oct 23, 2024 03:07 PM

#fire | വീടിന് തീപിടിച്ച് 16 കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിന്റെ നാലാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു...

Read More >>
#MScStudent | എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 23, 2024 03:07 PM

#MScStudent | എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു...

Read More >>
Top Stories