#slabcollapsed | നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് അപകടം; തൊഴിലാളി മരിച്ചു

#slabcollapsed | നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് അപകടം; തൊഴിലാളി മരിച്ചു
Oct 23, 2024 07:54 PM | By VIPIN P V

പാലക്കാട് (ചാലിശ്ശേരി): (truevisionnews.com) നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്.

മതുപ്പുള്ളി സ്വദേശിക്കായി നിർമിക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ വാർപ്പിന് സ്ഥാപിച്ച മുട്ടുകൾ പൊളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രണ്ടാം നിലയിൽ നിന്നിരുന്ന മണിയുടെ തലയിലേക്ക് ഭാരമേറിയ സ്ലാബ് പതിക്കുകയായിരുന്നു.

അതിനുള്ളില്‍ കുടുങ്ങിയ മണി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാലിശേരി കവുക്കോട് തട്ടത്താഴത്ത് ഷംസുവിന്‍റ കൈകൾക്ക് നിസാര പരിക്കേറ്റു.

ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഹിമ, വിഷ്ണു. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: മാളു, മീനാക്ഷി, പരേതനായ ഭാസ്കരൻ.

#slab #house #under #construction #collapsed #accident #occurred #construction #worker #died

Next TV

Related Stories
#accident |   കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Oct 23, 2024 09:39 PM

#accident | കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന്...

Read More >>
#waterspout | കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്

Oct 23, 2024 09:32 PM

#waterspout | കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്

മീന്‍പിടിത്തത്തിന് പുറപ്പെട്ടവരും കരയിലേക്ക് വന്നവരും ഏറെ നേരം വളളങ്ങള്‍ നിര്‍ത്തി കടലില്‍ തന്നെ നോക്കി...

Read More >>
#death | മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Oct 23, 2024 09:21 PM

#death | മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഭാര്യ ഓമനയുടെ മൃതദേഹം...

Read More >>
#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 23, 2024 08:57 PM

#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ...

Read More >>
#MvGovindan |  സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട്  ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

Oct 23, 2024 08:47 PM

#MvGovindan | സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട് ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്....

Read More >>
#pvanvar | രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

Oct 23, 2024 08:12 PM

#pvanvar | രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. ഡിഎംകെയുടെ സ്ഥാനാർഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു...

Read More >>
Top Stories