#NavyaHaridas | നെഹ്റു കുടുംബത്തിലെ ഇളമുറക്കാ‍ർ വയനാട് കാണാൻ വന്ന വിനോദ സഞ്ചാരികൾ; 5 വർഷക്കാലം രാഹുൽ ഒന്നും ചെയ്തില്ലെന്ന് നവ്യ ഹരിദാസ്

 #NavyaHaridas | നെഹ്റു കുടുംബത്തിലെ ഇളമുറക്കാ‍ർ വയനാട് കാണാൻ വന്ന വിനോദ സഞ്ചാരികൾ; 5 വർഷക്കാലം  രാഹുൽ ഒന്നും ചെയ്തില്ലെന്ന് നവ്യ ഹരിദാസ്
Oct 23, 2024 07:44 PM | By ADITHYA. NP

നിലമ്പൂർ: (www.truevisionnews.com)വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.

പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്‌.

എം.പി ആയി ഇരുന്ന 5 വർഷക്കാലം വയനാടിൻ്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുൽ ഗാന്ധി.

ഇപ്പോൾ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരിൽ ബിജെപി മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

വയനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് എൻ ഡി എ നടത്തുന്നത്. ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന എം.പിയെ ആണ് മണ്ഡലത്തിന് ആവശ്യം. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചു.

കേന്ദ്രം അനുവദിച്ച ആശ്വാസ സഹായം പോലും കൃത്യമായി ദുരിത ബാധിതർക്ക് നൽകാത്ത സർക്കാരാണ് കേരളത്തിലുള്ളത്.

കേന്ദ്ര സർക്കാരിൻ്റെ വികസന നയങ്ങൾ മുൻ നിർത്തിയാണ് താൻ വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സ്ഥാനാർത്ഥി പറഞ്ഞു.

നിലമ്പൂർ പീവീസ് ആർക്കേഡിൽ നടന്ന യോഗം ബി.ജെ.പി. സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ബി.ജെ.പി. മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ ജനറൽ സെക്രട്ടറി ജി കാശിനാഥ്, ദേശീയ സമിതി അംഗം സി.വാസുദേവൻ മാസ്റ്റർ,

സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. നാരായണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ, ടി.പി.സുരേഷ്,

മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ രശ്മിൽ നാഥ്, ബി.രതീഷ്, പ്രശാന്ത്, എന്നിവർ സംസാരിച്ചു.

#younger #members #Nehru #family #tourists #came #Wayanad #NavyaHaridas #said #Rahul #did #nothing #5years

Next TV

Related Stories
#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

Oct 23, 2024 09:54 PM

#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

വീടിന്റെ വരാന്തയില്‍ വീണ് പെട്രോള്‍ കത്തിയെങ്കിലും തീപടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ...

Read More >>
#accident |   കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Oct 23, 2024 09:39 PM

#accident | കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന്...

Read More >>
#waterspout | കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്

Oct 23, 2024 09:32 PM

#waterspout | കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്

മീന്‍പിടിത്തത്തിന് പുറപ്പെട്ടവരും കരയിലേക്ക് വന്നവരും ഏറെ നേരം വളളങ്ങള്‍ നിര്‍ത്തി കടലില്‍ തന്നെ നോക്കി...

Read More >>
#death | മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Oct 23, 2024 09:21 PM

#death | മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഭാര്യ ഓമനയുടെ മൃതദേഹം...

Read More >>
#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 23, 2024 08:57 PM

#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ...

Read More >>
#MvGovindan |  സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട്  ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

Oct 23, 2024 08:47 PM

#MvGovindan | സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട് ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്....

Read More >>
Top Stories