#fire | വീടിന് തീപിടിച്ച് 16 കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

#fire | വീടിന് തീപിടിച്ച് 16 കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്
Oct 23, 2024 03:07 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) ഡൽഹി കിഷൻ​ഗഡിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് 16കാരൻ മരിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആകാശ് മണ്ഡൽ (16) ആണ് മരിച്ചത്. അമ്മ അനിത മണ്ഡൽ (40), അച്ഛൻ ലക്ഷ്മി മണ്ഡൽ (42), സഹോദരങ്ങളായ ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിന്റെ നാലാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു തീപിടുത്തമുണ്ടായത്. ലക്ഷ്മി മണ്ഡലും കുടുംബവും വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

വിവരം ലഭിച്ച ഉടനെ കിഷൻ​ഗഡിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും സംഭവസ്ഥലത്തെത്തി തീയണച്ചു. തുടർന്ന് ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സിലിണ്ടർ സുരക്ഷിതമാണെന്നും തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരേന്ദ്ര ചൗധരി പറഞ്ഞു.

ലക്ഷ്മി, അനിത, ദീപക് എന്നിവരെ സഫ്ദർജംഗ് ആശുപത്രിയിലും ​ഗുരുതരമായി പരിക്കേറ്റ സണ്ണിയെ എയിംസ് ട്രോമ സെൻ്ററിലും പ്രവേശിപ്പിച്ചു. തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

#16 #year #old #dies #house #fire #Four #people #injured

Next TV

Related Stories
#Harassment | ​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി

Oct 23, 2024 04:17 PM

#Harassment | ​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി

മദ്യപിച്ചെത്തുന്ന ഗണേഷ് പതിവായി മകളെ ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും...

Read More >>
#MScStudent | എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 23, 2024 03:07 PM

#MScStudent | എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു...

Read More >>
#buildingcollapse | അത്ഭുതകരമായി രക്ഷപ്പെട്ട് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

Oct 23, 2024 09:43 AM

#buildingcollapse | അത്ഭുതകരമായി രക്ഷപ്പെട്ട് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

എൻഡിആർഎഫും എസ്ഡിആർഎഫും പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം...

Read More >>
#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കരുത്, ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Oct 23, 2024 08:54 AM

#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കരുത്, ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അന്വേഷണം നടത്തുന്ന വേളയില്‍ പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നു ഹൈക്കോടതി...

Read More >>
#ChainSnatching | മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; ക്രൂരത മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ

Oct 22, 2024 10:47 PM

#ChainSnatching | മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; ക്രൂരത മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ

മീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#BSNL | കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

Oct 22, 2024 09:46 PM

#BSNL | കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്‍ശന്‍...

Read More >>
Top Stories