#CarAccident | കാറിൽ മദ്യകുപ്പികൾ, അഞ്ചു ജീവനുകൾ പൊലിഞ്ഞ പാലക്കാട്ടെ വാഹനാപകടം; കാർ സഞ്ചരിച്ചത് റോങ് സൈഡിലൂടെ, കേസെടുത്ത് പോലീസ്

#CarAccident | കാറിൽ മദ്യകുപ്പികൾ, അഞ്ചു ജീവനുകൾ പൊലിഞ്ഞ പാലക്കാട്ടെ വാഹനാപകടം; കാർ സഞ്ചരിച്ചത് റോങ് സൈഡിലൂടെ, കേസെടുത്ത് പോലീസ്
Oct 23, 2024 01:46 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) പാലക്കാട് വാഹനാപകടത്തിൽ‌പ്പെട്ട കാർ അമിത വേഗതയിൽ ആയിരുന്നെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ടെന്നും രക്തസാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. റോങ് സൈഡിലൂടെയാണ് കാർ സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അപകടത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10.38നാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് നാല് പേരും ആശുപത്രിയിൽ വെച്ച് ഒരാളുമാണ് മരിച്ചത്.

വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ്‌ (27) എന്നിവരാണ് മരിച്ചത്.

പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ.കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.

വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ പറഞ്ഞു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയെങ്കിലും മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തയയില്ല. മരിച്ചവർ എല്ലാം സിപിഐഎം പ്രവർത്തകരാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് പൊതുദർശനത്തിന് എത്തിച്ചു. കോങ്ങാട് ബസ്റ്റാന്റ് പരിസരത്താണ് പൊതുദർശനം. പഞ്ചായത്ത് ആണ് പൊതുദർശനം സംഘടിപ്പിക്കുന്നത്.














#Liquor #bottles #car #five #lives #lost #Palakkad #accident #car #traveled #wrong #side #police #registered #case

Next TV

Related Stories
#ksurendran |  'മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

Oct 23, 2024 04:22 PM

#ksurendran | 'മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

ഭര്‍ത്താവിനും മകനും ഒപ്പം പത്രിക സമര്‍പ്പണത്തിന് ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...

Read More >>
#NaveenBabu | എഡിഎമ്മിൻ്റെ മരണം: കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കെ.രാജൻ, കണ്ണൂരിലെ പരിപാടികൾ മാറ്റി

Oct 23, 2024 04:07 PM

#NaveenBabu | എഡിഎമ്മിൻ്റെ മരണം: കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കെ.രാജൻ, കണ്ണൂരിലെ പരിപാടികൾ മാറ്റി

എന്നാൽ കളക്ട‍ർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക്...

Read More >>
#python |  കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 03:37 PM

#python | കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കഴിഞ്ഞ ദിവസം രാത്രിയാണ് അല്‍ നിഹ്‌മ എന്ന വീടിന്റെ മുറ്റത്ത് വീട്ടുകാര്‍ പെരുമ്പാമ്പിനെ...

Read More >>
#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

Oct 23, 2024 03:26 PM

#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ്...

Read More >>
Top Stories