#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും
Oct 23, 2024 03:26 PM | By Athira V

ഇടുക്കി: ( www.truevisionnews.com )സ്വന്തം മകളെ 10 വയസു മുതൽ 14 വയസുവരെ നിരവധി തവണ ലൈഗികമായി പീ‍ഡിപ്പിച്ച പ്രതിക്ക് 72 വർഷം കഠിന തടവും 1,80,000 രൂപ പിഴയും. വാഗമൺ അറപ്പുകാട് സ്വദേശിയായ 66കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കാലം വരെ അവധി സമയങ്ങളിൽ വീട്ടിൽ വരുമ്പോൾ പിതാവ് ലൈഗിക പീഡനം നടത്തി എന്നാണ് കേസ്.

2020ലാണ് കുട്ടി വിവരം പുറത്തുപറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുൻപും പിതാവിൽ നിന്നും എൽക്കേണ്ടിവന്ന ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡ്ഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.

പൊലീസ് കൃത്യസ്ഥലത്തു നിന്നു കണ്ടെത്തിയ ആ നോട്ടുകളും കേസിൽ നിർണായകമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി ആണെന്ന് കോടതി വിലയിരുത്തി.

2020ൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട് പ്രൊസീക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതോരിറ്റിയോടും കോടതി ശിപാർശ ചെയ്തു.

വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.


#72 #year #imprisonment #father #who #sexually #assaulted #daughter #idukki

Next TV

Related Stories
#NaveenBabu | നവീൻ ബാബുവിന്‍റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹരജി തീർപ്പാക്കി

Dec 28, 2024 02:32 PM

#NaveenBabu | നവീൻ ബാബുവിന്‍റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹരജി തീർപ്പാക്കി

കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ നിലവിൽ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍...

Read More >>
#TPRamakrishnan |  'ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല' - പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ

Dec 28, 2024 02:30 PM

#TPRamakrishnan | 'ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല' - പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ

കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു....

Read More >>
#arrest | ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം;പ്രതി പിടിയിൽ

Dec 28, 2024 02:23 PM

#arrest | ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം;പ്രതി പിടിയിൽ

കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പോലീസ് അറസ്റ്റ്...

Read More >>
#Newbornbabydeath | തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Dec 28, 2024 02:22 PM

#Newbornbabydeath | തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ...

Read More >>
#accident | സ്കൂട്ടറിൽ ലോറി തട്ടി റോഡിൽവീണ് യാത്രികൻ; ചക്രം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

Dec 28, 2024 02:08 PM

#accident | സ്കൂട്ടറിൽ ലോറി തട്ടി റോഡിൽവീണ് യാത്രികൻ; ചക്രം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

തുടർന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്‍റെ പിൻ ചക്രം...

Read More >>
#arrest |  പുതുവര്‍ഷം ആഘോഷമാക്കാൻ ഫുൾ പ്ലാൻ,  50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ഹാന്‍സുമായി യുവാവ് പിടിയില്‍

Dec 28, 2024 02:08 PM

#arrest | പുതുവര്‍ഷം ആഘോഷമാക്കാൻ ഫുൾ പ്ലാൻ, 50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ഹാന്‍സുമായി യുവാവ് പിടിയില്‍

കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്....

Read More >>
Top Stories