കോഴിക്കോട് : (truevisionnews.com) റെയിൽവെ സ്റ്റേഷൻ, ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപനയുണ്ടെന്ന വിവരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മലപ്പുറം, പുളിക്കൽ സ്വദേശി സിയാങ്കണ്ടം കിഴക്കയിൽ ഹൗസിൽ കെ. അജിത്ത്(24)നെ കഞ്ചാവുമായി പിടികൂടി.
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ടൗൺ എസ്.ഐ ബി. സുലൈമാന്റെ നേതൃത്വത്തിലുള്ള ടൗൺപൊലീസും ചേർന്നാണ് 30 ഗ്രാം കഞ്ചാവുമായി ഇയാളെ പിടി കൂടിയത്.
യുവാക്കളെ ലക്ഷ്യമിട്ട് പുളിക്കൽ ഭാഗത്തു നിന്നും കഞ്ചാവ് കൊണ്ട് വന്ന് ചെറിയ പൊതികളിലാക്കിയാണ് വിൽപന നടത്തുന്നത്.
ഇയാളുടെ പേരിൽ കാസർകോട്, കണ്ണൂർ, വയനാട്, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലും നിരവധി മോഷണ കേസുകളുണ്ട്.
#Sale #intoxicating #drugs #centered #railwaystation #Accused #theftcase #arrested #ganja