#KalladikodeAccident | കല്ലടിക്കോട് അപകടം: കാരണമായത് കാര്‍ യാത്രികരുടെ അമിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍

#KalladikodeAccident | കല്ലടിക്കോട് അപകടം: കാരണമായത് കാര്‍ യാത്രികരുടെ അമിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍
Oct 23, 2024 12:56 PM | By VIPIN P V

പാലക്കാട്: (truevisionnews.com) കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്.

വാഹനത്തിനുള്ളിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോങ്ങാട് സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്, മുഹമ്മദ് അഫ്സൽ, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. തെറ്റായ ദിശയിൽ എത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.

സുഹൃത്തിനെ വീട്ടിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാത്രി ഒമ്പത് മണി വരെ ഇവരെ കോങ്ങാട് കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അതേസമയം ലോറി ഡ്രൈവര്‍ വിഘ്‌നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

#KalladikodeAccident #Preliminary #finding #cause #excessive #speed #carelessness #car #passengers

Next TV

Related Stories
#ksurendran |  'മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

Oct 23, 2024 04:22 PM

#ksurendran | 'മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

ഭര്‍ത്താവിനും മകനും ഒപ്പം പത്രിക സമര്‍പ്പണത്തിന് ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...

Read More >>
#NaveenBabu | എഡിഎമ്മിൻ്റെ മരണം: കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കെ.രാജൻ, കണ്ണൂരിലെ പരിപാടികൾ മാറ്റി

Oct 23, 2024 04:07 PM

#NaveenBabu | എഡിഎമ്മിൻ്റെ മരണം: കളക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കെ.രാജൻ, കണ്ണൂരിലെ പരിപാടികൾ മാറ്റി

എന്നാൽ കളക്ട‍ർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക്...

Read More >>
#python |  കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 03:37 PM

#python | കണ്ണൂർ ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കഴിഞ്ഞ ദിവസം രാത്രിയാണ് അല്‍ നിഹ്‌മ എന്ന വീടിന്റെ മുറ്റത്ത് വീട്ടുകാര്‍ പെരുമ്പാമ്പിനെ...

Read More >>
#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

Oct 23, 2024 03:26 PM

#imprisonment | 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ്...

Read More >>
Top Stories