#AutorickshawDriver | വാക്ക് തര്‍ക്കം; ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

#AutorickshawDriver | വാക്ക് തര്‍ക്കം; ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ
Oct 23, 2024 06:13 AM | By VIPIN P V

പത്തനാപുരം: (truevisionnews.com) വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു. മൈലം തെക്കേക്കര പുള്ളോര്‍കോണം ചരുവിളപുത്തന്വീട്ടില് രഞ്ജിത്ത്(28) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് തലവൂര്‍ രണ്ടാലുംമൂട്ടില്‍ പൂക്കട നടത്തുന്ന തമിഴ്‌നാട് സ്വദേശി തലവൂര്‍ ചാമല പീലിക്കോട്ടുവീട്ടില്‍ ലക്ഷ്മണനെ(46) പോലീസ് കസ്റ്റഡിയിലെടുത്തു.

കുര പതിനെട്ടാംപടി ജങ്ഷനില്‍ വച്ച് ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ലക്ഷമണന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവച്ച് മരിച്ചു. കൃത്യത്തിനുശേഷം ലക്ഷ്മണന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ലക്ഷ്മണന്റെ ഭാര്യയുമായി രഞ്ജിത്തിന് അടുപ്പം ഉണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ നാളുകളായി പ്രശ്‌നം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

#Argument #AutorickshawDriver #stabbed #death #one #custody

Next TV

Related Stories
#AffairSuspicion | അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

Oct 23, 2024 03:14 PM

#AffairSuspicion | അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

കൊലപാതകത്തിന് ശേഷം മൂന്ന് ആൺമക്കളുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട്...

Read More >>
#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

Oct 21, 2024 05:29 PM

#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

ദമ്പതികൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയൽവാസിയുടെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതി ഓടി...

Read More >>
#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

Oct 20, 2024 07:25 PM

#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ധംധ ഏരിയയിലെ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ സഞ്ജയ് പുണ്ഡിര്‍...

Read More >>
#Suspectingtheft | മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പറമ്പിൽ തള്ളി; അമ്മയും മൂന്ന് ആൺമക്കളും അറസ്റ്റിൽ

Oct 20, 2024 03:28 PM

#Suspectingtheft | മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പറമ്പിൽ തള്ളി; അമ്മയും മൂന്ന് ആൺമക്കളും അറസ്റ്റിൽ

തെരുവിലാണ് സന്ദീപ് കഴിഞ്ഞിരുന്നതെന്നും കൂലിപ്പണികൾ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മരണത്തിലേക്ക് നയിച്ച...

Read More >>
#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 18, 2024 01:10 PM

#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്...

Read More >>
Top Stories










GCC News