#bineeshkodiyeri | 'പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്', ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു; ഫേസ്ബുക്കിൽ പോസ്റ്റുമായി നേതാക്കൾ

#bineeshkodiyeri | 'പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്', ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു; ഫേസ്ബുക്കിൽ പോസ്റ്റുമായി നേതാക്കൾ
Oct 23, 2024 11:03 PM | By Athira V

വയനാട്: ( www.truevisionnews.com ) പ്രിയങ്ക ​ഗാന്ധിയുടെ കന്നിയങ്കത്തിനുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചർച്ചയായി മുസ്‍ലിം ലീഗി​െന്റ പച്ചക്കൊടി. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ കൊടിയെ ചൊല്ലിയുണ്ടായ വിവാദത്തിന്റെ മറപിടിച്ചാണ് ഇത്തവണയും ചർച്ചകൾ കൊടിയേറിയത്.

പ്രിയങ്കയുടെ റോഡ്ഷോയിൽ ലീഗി​െൻറ കൊടിക്ക് വിലക്കുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു വിലക്ക് ആരും ഏർപ്പെടുത്തിയിട്ടി​ല്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

‘പ്രിയങ്ക ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‍ലിം ലീ​ഗ് നേതാക്കൾക്കോ പതാകയ്ക്കോ വിലക്കില്ല. വയനാട്ടിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ മുൻപന്തിയിൽ മുസ്‍ലിം ലീഗ് ഉണ്ടാകും. പച്ചക്കൊടി പിടിക്കുന്നതിൽ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല.

ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണ്’ -ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.

ഇതിനുപിന്നാലെ വയനാട്‌ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ ലീഗ് പ്രവർത്തകർ കൂറ്റൻ പതാകയും പച്ച നിറത്തിലുള്ള ​ബലൂണുകളും കൈയിലേന്തിയാണ് അണിനിരന്നത്.

അതിനിടെ, പച്ച ബലൂണുകൾ പറത്തുന്ന ചിത്രം പങ്കുവെച്ച് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായി.

‘പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്’ എന്നായിരുന്നു ബിനീഷിന്റെ പരിഹാസം. എന്നാൽ, പച്ചക്കൊടി വീശുന്ന ചിത്രങ്ങളടക്കം കമന്റ് ചെയ്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി. ബിനീഷിനെയും സഹോദരൻ ബിനോയി കോടിയേരിയെയും പരിഹസിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിന് താഴെ വന്നത്.

ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും ബിനീഷിനെ കളിയാക്കി രംഗത്തെത്തി.

‘‘ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു’’ എന്നാണ് ഹീലിയം ബലൂണിൽ യാത്രചെയ്യുന്ന ഫോട്ടോയിട്ട് ബൽറാമിന്റെ കുറിപ്പ്. ബിനീഷ് എയറിലായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു ബൽറാമിന്റെ പോസ്റ്റ്.

#vtbalram #facebook #post #bineeshkodiyeri

Next TV

Related Stories
#PoliceCase | വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ കോഴിക്കോട്‌ സ്വദേശി യുവാവ് അറസ്റ്റിൽ

Oct 23, 2024 11:02 PM

#PoliceCase | വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ കോഴിക്കോട്‌ സ്വദേശി യുവാവ് അറസ്റ്റിൽ

പ്രതിക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസും...

Read More >>
#Theft | കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Oct 23, 2024 10:50 PM

#Theft | കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനാണ് പതിനെട്ടും പത്തൊന്‍പതും വയസുളള പ്രതികള്‍ മോഷണം നടത്തിയത്. പ്രതികളെ സ്ഥലത്ത് എത്തിച്ച്...

Read More >>
#Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലായിരുന്ന യുവാവിന് മരിച്ചു

Oct 23, 2024 10:38 PM

#Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലായിരുന്ന യുവാവിന് മരിച്ചു

റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി...

Read More >>
#KERALARAIN |  ജാഗ്രതാ നിർദ്ദേശം; വീണ്ടും അതിശക്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 23, 2024 10:23 PM

#KERALARAIN | ജാഗ്രതാ നിർദ്ദേശം; വീണ്ടും അതിശക്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

Read More >>
#navyaharidas | വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Oct 23, 2024 10:06 PM

#navyaharidas | വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി...

Read More >>
#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

Oct 23, 2024 09:54 PM

#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

വീടിന്റെ വരാന്തയില്‍ വീണ് പെട്രോള്‍ കത്തിയെങ്കിലും തീപടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ...

Read More >>
Top Stories

GCC News