#KERALARAIN | ജാഗ്രതാ നിർദ്ദേശം; വീണ്ടും അതിശക്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

#KERALARAIN |  ജാഗ്രതാ നിർദ്ദേശം; വീണ്ടും അതിശക്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 23, 2024 10:23 PM | By Athira V

തിരുവവനന്തപുരം: ( www.truevisionnews.com )കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ദിവസങ്ങൾക്ക് ശേഷം കാലാവസ്ഥ വകുപ്പ് കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

23/10/2024 : കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

23/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ

24/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും; ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

#Heavyrain #again #Orange #alert #four #districts #yellowalert #seven #districts

Next TV

Related Stories
#bineeshkodiyeri | 'പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്', ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു; ഫേസ്ബുക്കിൽ പോസ്റ്റുമായി നേതാക്കൾ

Oct 23, 2024 11:03 PM

#bineeshkodiyeri | 'പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്', ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു; ഫേസ്ബുക്കിൽ പോസ്റ്റുമായി നേതാക്കൾ

പ്രിയങ്കയുടെ റോഡ്ഷോയിൽ ലീഗി​െൻറ കൊടിക്ക് വിലക്കുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും...

Read More >>
#PoliceCase | വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ കോഴിക്കോട്‌ സ്വദേശി യുവാവ് അറസ്റ്റിൽ

Oct 23, 2024 11:02 PM

#PoliceCase | വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ കോഴിക്കോട്‌ സ്വദേശി യുവാവ് അറസ്റ്റിൽ

പ്രതിക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസും...

Read More >>
#Theft | കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Oct 23, 2024 10:50 PM

#Theft | കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനാണ് പതിനെട്ടും പത്തൊന്‍പതും വയസുളള പ്രതികള്‍ മോഷണം നടത്തിയത്. പ്രതികളെ സ്ഥലത്ത് എത്തിച്ച്...

Read More >>
#Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലായിരുന്ന യുവാവിന് മരിച്ചു

Oct 23, 2024 10:38 PM

#Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലായിരുന്ന യുവാവിന് മരിച്ചു

റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി...

Read More >>
#navyaharidas | വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Oct 23, 2024 10:06 PM

#navyaharidas | വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി...

Read More >>
#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

Oct 23, 2024 09:54 PM

#petrol | പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

വീടിന്റെ വരാന്തയില്‍ വീണ് പെട്രോള്‍ കത്തിയെങ്കിലും തീപടരാതിരുന്നതിനാല്‍ അപകടമോ പരിക്കോ...

Read More >>
Top Stories

GCC News