#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം
Oct 20, 2024 07:25 PM | By VIPIN P V

ദുര്‍ഗ്: (truevisionnews.com) ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ രക്തം യുവാവ് ശിവലിംഗത്തില്‍ അര്‍പ്പിച്ചതായി കണ്ടെത്തി. സംഭവം നരബലിയാണോ എന്ന സംശയത്തിലാണ് പൊലീസ്.

70കാരിയായ രുക്മണി ഗോസ്വാമിയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ഷന്‍ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുല്‍ഷന്‍ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ക്ഷേത്രത്തില്‍ ദിവസേന പൂജകളും നടത്താറുണ്ടായിരുന്നു.

ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അര്‍പ്പിക്കുകയായിരുന്നു. തുടർന്ന് ഇതേ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ധംധ ഏരിയയിലെ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ സഞ്ജയ് പുണ്ഡിര്‍ പറഞ്ഞു.

#Youngman #kills #grandmother #offers #blood #Shivalingam #murder #tried #commitsuicide #sticking #trident #neck

Next TV

Related Stories
#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

Oct 21, 2024 05:29 PM

#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

ദമ്പതികൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയൽവാസിയുടെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതി ഓടി...

Read More >>
#Suspectingtheft | മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പറമ്പിൽ തള്ളി; അമ്മയും മൂന്ന് ആൺമക്കളും അറസ്റ്റിൽ

Oct 20, 2024 03:28 PM

#Suspectingtheft | മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പറമ്പിൽ തള്ളി; അമ്മയും മൂന്ന് ആൺമക്കളും അറസ്റ്റിൽ

തെരുവിലാണ് സന്ദീപ് കഴിഞ്ഞിരുന്നതെന്നും കൂലിപ്പണികൾ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മരണത്തിലേക്ക് നയിച്ച...

Read More >>
#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 18, 2024 01:10 PM

#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്...

Read More >>
#crime |  ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Oct 17, 2024 12:47 PM

#crime | ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാള്‍ കൊല നടത്തിയത്....

Read More >>
#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

Oct 16, 2024 08:23 PM

#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ...

Read More >>
Top Stories










Entertainment News