#wildelephants | റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

#wildelephants |  റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍
Oct 22, 2024 09:35 PM | By ADITHYA. NP

കൽപ്പറ്റ: (www.truevisionnews.com) വയനാട് അതിര്‍ത്തിയായ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിനുള്ളിലെ റോഡില്‍ കാട്ടാനകള്‍ക്ക് മുമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്.

റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്. ഹെല്‍മറ്റ് വെച്ചയാളെ കണ്ടതിനാലോ മറ്റോ ആനകള്‍ പേടിച്ചോടിയതിനാലാണ് യുവാവിന് ജീവന്‍ തിരികെ കിട്ടിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ബൈക്കില്‍ റോഡില്‍ നില്‍ക്കുന്ന യുവാവിനെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കൂട്ടത്തില്‍ നിന്ന് വേറിട്ട് നിന്ന ഒരു ആന യുവാവിനടുത്തേക്ക് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിനുള്ള സാധാരണ റോഡിലാണ് സംഭവങ്ങള്‍ ഉണ്ടായത്. കാട്ടാനകളെ കണ്ട് ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആന യുവാവിന്റെ സമീപത്തെത്തി.

എന്നാല്‍ വെപ്രാളത്തില്‍ വാഹനനത്തിന്റെ ആക്‌സിലേറ്റര്‍ കൂടി ബൈക്ക് മറിയുകയും യുവാവ് ഓടി മാറുകയുമായിരുന്നു.

ഒരു ആനയുടെ മുന്നിൽ നിന്ന് മാറിയ യുവാവ് ഓടിയെത്തിയത് മറ്റൊരു ആനയുടെ മുമ്പിലേക്കായിരുന്നു. ഈ ആനയാണ് പേടിച്ച് റോഡിലേക്ക് ഓടിയത്.

അല്‍പ്പ നേരം റോഡില്‍ നിന്ന ആനകള്‍ സ്വയം പിന്തിരിയുകയായിരുന്നു. ആനകള്‍ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര തുടര്‍ന്നു.

ഒരു കുട്ടിയും രണ്ട് വലിയ ആനകളുമായിരുന്നു ഉണ്ടായിരുന്നത്. പിന്നിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് കരുതുന്നത്.

#ran #front #another #elephant #search #salvation #from #elephant #road #young #man #miraculous #escape

Next TV

Related Stories
#accident | വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

Oct 22, 2024 11:55 PM

#accident | വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ്...

Read More >>
#priyankagandhi | വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം; വഴിയിൽ കൈ കാണിച്ച് വിമുക്ത ഭടൻ, വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക

Oct 22, 2024 10:43 PM

#priyankagandhi | വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം; വഴിയിൽ കൈ കാണിച്ച് വിമുക്ത ഭടൻ, വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക

ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച്...

Read More >>
#accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Oct 22, 2024 10:16 PM

#accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി 8.15 ഓടെ ആയിരുന്നു...

Read More >>
#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

Oct 22, 2024 09:39 PM

#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി...

Read More >>
#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

Oct 22, 2024 09:23 PM

#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

ഇടുക്കി വണ്ടിപ്പെരിയാറിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന തോട്ടം മേഖല ക്യാമ്പിന്റെ ഭാഗമായ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു...

Read More >>
#KoodalPrivateBus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

Oct 22, 2024 09:21 PM

#KoodalPrivateBus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

എന്താണ് സംഭവം എന്നറിയാൻ ഞങ്ങളും ബസിന്റെ പിറകെ തന്നെ പിന്തുണർന്നു. ഒടുവിൽ ആ ബസ് ചെന്നു നിന്നത് തൊട്ടിൽപ്പാലം ഇഖ്‌റ ഹോസ്പിറ്റലിന്റെ...

Read More >>
Top Stories










Entertainment News