#KakkatAccident | കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ അറസ്റ്റിൽ

#KakkatAccident | കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ അറസ്റ്റിൽ
Oct 21, 2024 11:36 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ് ആണ് പിടിയിലായത്.

കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ കക്കാട്ട് മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത്.

അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

#scooter #passenger #died #hit #tourist #bus #Kozhikode #Kakkat #Bus #driver #arrested

Next TV

Related Stories
#waspattack |  കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

Oct 21, 2024 02:33 PM

#waspattack | കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ...

Read More >>
#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

Oct 21, 2024 02:04 PM

#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും അതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള ഉപാധിയാണ് അൻവർ...

Read More >>
#koyilandiatmrobbery | വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ!

Oct 21, 2024 01:42 PM

#koyilandiatmrobbery | വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ!

മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയാണ്. 37 ലക്ഷം രൂപ താഹയിൽ നിന്ന് കണ്ടെത്തി. ബാക്കി പണത്തെക്കുറിച്ച്...

Read More >>
#Goldrate | പിന്നോട്ടില്ല; സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍

Oct 21, 2024 01:23 PM

#Goldrate | പിന്നോട്ടില്ല; സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍...

Read More >>
#CongressMarch | എ.ഡി.എമ്മിന്‍റെ മരണം; കണ്ണൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പ്രവർത്തകരും പൊലീസും

Oct 21, 2024 01:07 PM

#CongressMarch | എ.ഡി.എമ്മിന്‍റെ മരണം; കണ്ണൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പ്രവർത്തകരും പൊലീസും

വനിതാ പ്രവർത്തകർ ഉൾപ്പെടെ ആശുപത്രി കാഷ്വാലിറ്റിക്കു മുമ്പിലും കോളജിനു മുമ്പിലും പ്രതിഷേധവുമായി എത്തിയെങ്കിലും നേതാക്കൾ ഇടപെട്ട്...

Read More >>
Top Stories










Entertainment News