#MVGovindan | 'സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത് - എം.വി ഗോവിന്ദൻ

#MVGovindan | 'സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത് - എം.വി ഗോവിന്ദൻ
Oct 17, 2024 02:27 PM | By VIPIN P V

ദില്ലി: (truevisionnews.com) കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയ പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസുമായുള്ള വൈരുദ്ധ്യം സരിൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് നടക്കുമെന്നും എംവി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത്. മൃദു ഹിന്ദുത്വ നിലപാടാണ് സതീശൻ്റേത്. വടകരയിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഇക്കാര്യം കാണാം. ഡോ സരിൻ പറഞ്ഞതിൽ നിന്ന് ബിജെപി ബന്ധം ആരോപണമല്ലെന്ന് വ്യക്തമായെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കുകയായിരുന്നു കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.

സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്‌ മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.

#Sarin #position #announced #talking #about #tripartites #Congress #Candidate #selection #done #discussion #MVGovindan

Next TV

Related Stories
#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

Oct 17, 2024 04:42 PM

#case | 1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

കേസന്വേഷണത്തിലെ വീഴ്‌ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ...

Read More >>
#ChandyOommen | രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം - ചാണ്ടി ഉമ്മൻ

Oct 17, 2024 03:31 PM

#ChandyOommen | രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം - ചാണ്ടി ഉമ്മൻ

പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്‌റീച്ച് ചുമതലയിൽനിന്നു...

Read More >>
#fire | വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു

Oct 17, 2024 03:09 PM

#fire | വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു

ജോഷി വാഡയിൽ പുലർച്ചെ 3:47നാണ് തീപിടുത്തമുണ്ടായത്. മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ്...

Read More >>
#death | ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Oct 17, 2024 02:31 PM

#death | ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍...

Read More >>
#python |  യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

Oct 17, 2024 11:45 AM

#python | യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍...

Read More >>
Top Stories