#VSivankutty | എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും -മന്ത്രി വി ശിവൻകുട്ടി

#VSivankutty | എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും -മന്ത്രി വി ശിവൻകുട്ടി
Oct 17, 2024 07:21 PM | By Jain Rosviya

കണ്ണൂർ: (truevisionnews.com)എട്ടാം ക്ലാസിൽ ഈ വർഷവും അടുത്ത വർഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ശിക്ഷക് സദന്റെ നവീകരണം പൂർത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യർഥിച്ചു.

നമ്മുടെ കുട്ടികൾ ഒരു വിഷയത്തിലും മോശപ്പെടാൻ പാടില്ല. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ട്.

ഏതെങ്കിലും ഒരു കുട്ടിക്ക് ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. ഓൾ പ്രമോഷനിൽ മാറ്റം വന്നാലേ മതിയാവൂ എന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി കുട്ടികളുടെ അധ്യാപകർ അവരെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്നവരാണ്.

സർക്കാർ/എയ്ഡഡ് മേഖലയിലെ ഈ അധ്യാപകർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നതും സ്‌കൂളുകളിൽ കൂടുതൽ ഉപകരണങ്ങൾ നൽകുന്നതും സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

#Subject #minimum #implemented #class #8th #this #year #Minister #VSivankutty

Next TV

Related Stories
#ShafiParambil |  ജയിക്കാനാണ് മത്സരിക്കുന്നത്,  ഒരുമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങും - ഷാഫി പറമ്പില്‍

Oct 17, 2024 09:41 PM

#ShafiParambil | ജയിക്കാനാണ് മത്സരിക്കുന്നത്, ഒരുമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങും - ഷാഫി പറമ്പില്‍

മുഴുവന്‍ നേതാക്കളെയും കണ്‍സള്‍ട്ട് ചെയ്‌തെടുത്ത തീരുമാനമാണ് രാഹുലിന്‍റെ...

Read More >>
#stabbed |  കോഴിക്കോട് കൊയിലാണ്ടിയിൽ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു

Oct 17, 2024 09:29 PM

#stabbed | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു

പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ആറരയോടെയായിരുന്നു...

Read More >>
#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 17, 2024 09:12 PM

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ്...

Read More >>
#rameshchennithala | 'പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്, എന്തിനായിരുന്നു ഇതെല്ലാം, ആര് എന്തു നേടി'; ഫെയ്സ്ബുക് കുറിപ്പുമായി രമേശ് ചെന്നിത്തല

Oct 17, 2024 09:09 PM

#rameshchennithala | 'പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്, എന്തിനായിരുന്നു ഇതെല്ലാം, ആര് എന്തു നേടി'; ഫെയ്സ്ബുക് കുറിപ്പുമായി രമേശ് ചെന്നിത്തല

കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ വച്ചാണ് നവീൻ ബാബു യാത്രയായതെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ...

Read More >>
#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന്  രൂപം നല്‍കി

Oct 17, 2024 08:54 PM

#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി

എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി...

Read More >>
#rahulmamkootathil |  മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് മത്സരം, സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ -രാഹുൽ മാങ്കൂട്ടത്തിൽ

Oct 17, 2024 08:52 PM

#rahulmamkootathil | മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് മത്സരം, സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ -രാഹുൽ മാങ്കൂട്ടത്തിൽ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാലക്കാട് ആദ്യമായെത്തിയ രാഹുലിന് വൻ സ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും...

Read More >>
Top Stories