#RameshChennithala | ‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

#RameshChennithala | ‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല
Oct 17, 2024 05:29 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സരിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം.

അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ല.

സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈ ആയി മാറി. കോണ്‍ഗ്രസ് - ബിജെപി ഡീല്‍ ഇല്ലെന്നും തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി.

അതേസമയം പി സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പി സരിന് പൂര്‍ണ പിന്തുണയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്.

പാലക്കാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിയില്‍ തീരുമാനമായിരുന്നു. സരിന്റെ തീരുമാനമെത്തിയതിന് ശേഷം പ്രഖ്യാപനം നടത്താമെന്ന നിലപാടിലായിരുന്നു നേതൃത്വം. സിപിഐഎമ്മിന്റെ സ്വതന്ത്രനായാണ് സരിന്‍ പാലക്കാട് മത്സരത്തിനിറങ്ങുക.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിര്‍പ്പുമായി പി സരിന്‍ രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.

#Sarin #incarnation #lust #power #RameshChennithala #criticism

Next TV

Related Stories
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
Top Stories