#Policeraid | വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നൽകി

#Policeraid | വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നൽകി
Oct 17, 2024 05:19 PM | By Jain Rosviya

കല്‍പറ്റ: (truevisionnews.com)വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്.

ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന മസാജ്, സ്പാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി.

ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടു. മസാജ് സെന്‍ററുകളോ, സ്പാ കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നതിന് കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്ത ലൈസന്‍സ് നിര്‍ബന്ധമാണ്.

പല സ്ഥാപനങ്ങൾക്കും പരിശോധന സമയത്ത് രേഖകൾ ഹജരാക്കാനായില്ല. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ അനുമതി പത്രങ്ങളും കൈവശമുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

പല കേന്ദ്രങ്ങളിലും വിദഗ്ദ്ധ പരിശീലനം നേടിയവരുടെ അഭാവവും കണ്ടെത്തി.

ടൂറിസത്തിന്റെ മറവില്‍ ആയുര്‍വേദ മസാജ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അനധികൃത സ്പാകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.

വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനയും അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

#Police #raid #spa #centers #Wayanad #Notices #were #issued #37 #institutional #operators

Next TV

Related Stories
#Arrest | പ്രതി പിടിയിൽ; നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പോലീസിൻ്റെ പിടിയിൽ

Oct 17, 2024 07:49 PM

#Arrest | പ്രതി പിടിയിൽ; നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പോലീസിൻ്റെ പിടിയിൽ

പ്രതിയുടെ ആധാർ രേഖയിൽ വീട്ട് പേര് പാട്യത്തെ വലിയ പറമ്പത്ത് വീട്ടിലാണെന്നും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ...

Read More >>
#Highcourt | പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; നടപടിക്ക്​ നിർദേശിച്ച്​ ഹൈക്കോടതി

Oct 17, 2024 07:35 PM

#Highcourt | പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; നടപടിക്ക്​ നിർദേശിച്ച്​ ഹൈക്കോടതി

ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന്​ വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ്​ നടപടിക്ക്​...

Read More >>
#PVAnwar | വയനാട് പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പി വി അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന

Oct 17, 2024 07:27 PM

#PVAnwar | വയനാട് പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പി വി അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന

2011ലെ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ അൻവർ സ്വതന്ത്രനായി മത്സരിച്ചപ്പോൾ 42,452 വോട്ട് വാങ്ങി രണ്ടാം സ്ഥാനത്ത് എത്തിയ ചരിത്രവുമുണ്ട്. മേഖലയിൽ...

Read More >>
#VSivankutty | എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും -മന്ത്രി വി ശിവൻകുട്ടി

Oct 17, 2024 07:21 PM

#VSivankutty | എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും -മന്ത്രി വി ശിവൻകുട്ടി

സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി...

Read More >>
#PalakkadAssemblyElection | രാഹുലിനെ വരവേറ്റ് പാലക്കാട്; വന്‍ ജനാവലിയോടെ റോഡ് ഷോ, നയിച്ച് ഷാഫിയും പ്രവർത്തകരും

Oct 17, 2024 07:21 PM

#PalakkadAssemblyElection | രാഹുലിനെ വരവേറ്റ് പാലക്കാട്; വന്‍ ജനാവലിയോടെ റോഡ് ഷോ, നയിച്ച് ഷാഫിയും പ്രവർത്തകരും

തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്നാണ് ഷാഫി പറമ്പില്‍...

Read More >>
#ShafiParambil | വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍

Oct 17, 2024 07:12 PM

#ShafiParambil | വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍

അതുകൊണ്ടാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടായതെന്നും സരിന്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍...

Read More >>
Top Stories