#Highcourt | പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; നടപടിക്ക്​ നിർദേശിച്ച്​ ഹൈക്കോടതി

Oct 17, 2024 07:35 PM | By Jain Rosviya

കൊച്ചി: (truevisionnews.com)തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി​ നിർദേശിച്ച്​ ഹൈകോടതി.

ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്ന്​ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്​കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.

ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന്​ വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ്​ നടപടിക്ക്​ നിർദേശിച്ചത്​.

ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമിൽ ബിരിയാണി സദ്യ നടത്തിയത് ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജി തീർപ്പാക്കിയാണ്​ ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്​.

ക്ഷേത്ര ഭൂമിയിൽ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന്​ കോടതി നിർദേശിച്ചു.

എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽ നിന്ന്​ മാറ്റണമെന്ന ആവശ്യം അനുവദിച്ചില്ല.

ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

എന്നാൽ, ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി ഉറപ്പാക്കണം. ക്ഷേത്രം ഭരണ സമിതി ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന്​ വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ്​ നടപടിക്ക്​ നിർദേശിച്ചത്​.

ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമിൽ ബിരിയാണി സദ്യ നടത്തിയത് ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജി തീർപ്പാക്കിയാണ്​ ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്​.

ക്ഷേത്ര ഭൂമിയിൽ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന്​ കോടതി നിർദേശിച്ചു. എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽ നിന്ന്​ മാറ്റണമെന്ന ആവശ്യം അനുവദിച്ചില്ല.

ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

എന്നാൽ, ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി ഉറപ്പാക്കണം. ക്ഷേത്രം ഭരണ സമിതി ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

#Chicken #biryani #served #Padmanabhaswamy #temple #premises #High #Court #recommended #action

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories