#mvgovindan | പി സരിന്‍ സിപിഎമ്മിലേക്ക്? 'എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക' -എം വി ഗോവിന്ദൻ

#mvgovindan |  പി സരിന്‍ സിപിഎമ്മിലേക്ക്? 'എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക' -എം വി ഗോവിന്ദൻ
Oct 16, 2024 03:23 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട്‌ പി സരിന്‍ സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

പി സരിന്‍ നിലവില്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇനി എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സിപിഎമ്മില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സരിന്‍ നിലപാട് എടുക്കട്ടെ എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചത്. സരിന്‍ നിലപാട് വക്തമാക്കിയ ശേഷം ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കാം. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പി. സരിനില്‍ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ നിലവിലെ തര്‍ക്കങ്ങളാരംഭിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പി സരിന്‍ രംഗത്തെത്തി.

വ്യക്തിതാല്‍പര്യത്തിന് വേണ്ടി പാലക്കാട് സീറ്റ് വിട്ടുകൊടുക്കരുത് എന്നാണ് പി സരിന്‍ പ്രതികരിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി പുനരാലോചിക്കണം.

പാലക്കാട് തോറ്റാല്‍ രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും തോല്‍ക്കുക. പാലക്കാട്ട സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നു, അത് നേതൃത്വം തിരുത്തണമെന്നും അല്ലെങ്കില്‍ പാലക്കാട് ഹരിയാന ആവര്‍ത്തിക്കുമെന്നുമാണ് പി സരിന്‍ പറഞ്ഞത്.

#PSarin #CPM #Wait #and #see #what #happens #MVGovindan

Next TV

Related Stories
'തോറ്റു പോയാല്‍ നമ്മള്‍ എന്തു ചെയ്യും...? പോരാട്ടം തുടരും, ജയിച്ചാലോ...' ; തിരഞ്ഞെടുപ്പ് പരാജയത്തിൽ കുറിപ്പുമായി കെ.എസ് അരുൺകുമാർ

Jun 23, 2025 06:25 PM

'തോറ്റു പോയാല്‍ നമ്മള്‍ എന്തു ചെയ്യും...? പോരാട്ടം തുടരും, ജയിച്ചാലോ...' ; തിരഞ്ഞെടുപ്പ് പരാജയത്തിൽ കുറിപ്പുമായി കെ.എസ് അരുൺകുമാർ

ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്....

Read More >>
ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു

Jun 23, 2025 02:22 PM

ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി സൗദിയിൽ...

Read More >>
'നന്ദി ഉണ്ട് മാഷേ...'; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ് ആർമി'

Jun 23, 2025 01:00 PM

'നന്ദി ഉണ്ട് മാഷേ...'; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ് ആർമി'

എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ്...

Read More >>
Top Stories