#drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

 #drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം
Oct 13, 2024 06:33 AM | By ADITHYA. NP

ദില്ലി: (www.truevisionnews.com) ദില്ലിയിൽ നടന്ന ലഹരിവേട്ടയിൽ കൂടുതൽ കണ്ണികളെ തേടി പൊലീസ്. 900 കിലോ ലഹരി വസ്തുക്കളാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തൽ. ഇതിൽ 770 കിലോ മാത്രമാണ് പിടികൂടിയത്.

ലഹരി കടത്തിൽ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ദില്ലിക്ക് കൊക്കെയിൻ അടക്കം ലഹരിവസ്തുക്കൾ എത്തിച്ചത്.

മരുന്ന് എന്ന പേരിലാണ് ഇവ രാജ്യത്തേക്ക് കടത്തിയത്. കമ്പനിയിലെ ജീവനക്കാരി പൊലീസിന് നൽകിയ വിവരം അനുസരിച്ച് അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ദില്ലിയിലെ വിവിധയിടങ്ങളിലും ഹാപുർ ഗാസിയബാദ് തുടങ്ങിയ ഇടങ്ങളിലും മരുന്ന് ശേഖരിച്ച് വെക്കാൻ എന്ന പേരിൽ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തു.

ഇവിടങ്ങളിൽ നടന്ന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പൊലീസ് കണ്ടെത്തിയത്. 900 കിലോയിൽ ഇനി 130 കിലോ കൂടി കണ്ടെത്താനുണ്ട്.

ഇതിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുയാണ് പൊലീസ്. ദുബായിലുള്ള വീരേന്ദ്ര ബസോയിയാണ് ഇവ ഇന്ത്യയിലേക്ക് എത്തിച്ചത്.

വിവിധസ്ഥലങ്ങളിൽ ഇവ എത്തിക്കാൻ മൂന്ന് കോടി രൂപയാണ് കമ്മീഷനായി ഇടനിലക്കാരായവർക്ക് നൽകിയത്. കേസിലെ മറ്റൊരു പ്രതി തുഷാർ ഗോയലിന് കോൺഗ്രസ് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഇയാളുടെ സ്ഥാപനങ്ങളിലും പൊലീസും ഇഡിയും പരിശോധന നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും അന്വേഷണം നടക്കുന്നതായാണ് സൂചന.

ഉന്നത ഇടപെടൽ ലഹരിക്കടത്തിലുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. കേസിൽ ഇ.ഡി ഇന്നലെയാണ് അന്വേഷണം തുടങ്ങിയത്.

#arrived #counterfeit #drug #company #address #drugs #investigation #widespread #statement #employee

Next TV

Related Stories
#nationalchildrightscommission | 'മദ്രസകൾ അടച്ച് പൂട്ടണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്'; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം

Oct 13, 2024 09:46 AM

#nationalchildrightscommission | 'മദ്രസകൾ അടച്ച് പൂട്ടണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്'; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം

മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക്...

Read More >>
#arrest | കീറിയ 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Oct 13, 2024 06:38 AM

#arrest | കീറിയ 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇതിനിടെ ഇയാൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ്...

Read More >>
#BabaSiddiqui  | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

Oct 12, 2024 11:04 PM

#BabaSiddiqui | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ...

Read More >>
#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

Oct 12, 2024 09:50 PM

#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

Oct 12, 2024 08:24 PM

#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

Read More >>
Top Stories

Entertainment News