#arrest | ലക്ഷ്യം വിദ്യാർത്ഥികൾ, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയനാട് സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍

#arrest |  ലക്ഷ്യം വിദ്യാർത്ഥികൾ, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയനാട് സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍
Oct 13, 2024 10:06 AM | By Athira V

കല്‍പ്പറ്റ: ( www.truevisionnews.com )നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ് കൂള്‍ ലിപ് എന്ന ലഹരി വസ്തുവുമായി അസീസ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലാവുന്നത്.

പിന്നീട് ഇയാളുടെ കമ്പളക്കാടുള്ള വീട്ടില്‍ കമ്പളക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 120 പാക്കറ്റ് ഹാന്‍സുമായി മകന്‍ സല്‍മാന്‍ ഫാരിസ് പിടിയിലാവുന്നത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഇവര്‍ വില്‍പ്പന നടത്തി വരികയായിരുന്നു.

വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായാണ് അസീസ് പിടിയിലാവുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കല്‍പ്പറ്റ സബ് ഇന്‍സ്പെക്ടര്‍ ടി. അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, കമ്പളക്കാട് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വി. ഷറഫുദ്ദീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ്, രഞ്ജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

#Target #students #father #and #son #from #Wayanad #arrested #with #banned #tobacco #products

Next TV

Related Stories
#masappadicase | മാസപ്പടി കേസ്;  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

Oct 13, 2024 12:10 PM

#masappadicase | മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം മൊഴിയെടുത്തതായാണ്...

Read More >>
#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

Oct 13, 2024 11:59 AM

#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

ടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു...

Read More >>
#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

Oct 13, 2024 11:37 AM

#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

Oct 13, 2024 11:25 AM

#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 13, 2024 11:18 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
Top Stories










Entertainment News