#NationalChildRightsCommission | മദ്രസകള്‍ക്ക് ധനസഹായം നല്‍കരുത്; ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

#NationalChildRightsCommission | മദ്രസകള്‍ക്ക് ധനസഹായം നല്‍കരുത്; ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ
Oct 12, 2024 03:07 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) മദ്രസകള്‍ക്കെതിരെ നീക്കവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍.

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിർദ്ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിർദ്ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.

എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു.

2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗൊ.

#National #Child #Rights #Commission #moves #against #madrassas.

Next TV

Related Stories
#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

Jan 2, 2025 08:28 PM

#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ...

Read More >>
#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

Jan 2, 2025 07:39 PM

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും...

Read More >>
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

Jan 2, 2025 05:25 PM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍...

Read More >>
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
Top Stories