കൊല്ലം: (truevisionnews.com) കൊല്ലം കുണ്ടറ ഇരട്ട കൊലപാതക കേസിലെ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു.
ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
കൊലപാതകത്തിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു.
പ്രതി ലഹരിക്ക് അടിമയാണ്. പ്രതി ആദ്യം മുത്തച്ഛനെയാണ് ആക്രമിച്ചത്. മുത്തച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കി. തുടര്‍ന്ന് ഭക്ഷണം എടുത്ത് തരാൻ ആവശ്യപ്പെട്ട് അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി.
അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത് കുത്തിയെന്നും പ്രതി മൊഴി നൽകി. ഇരട്ട കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് വീട്ടിൽ നിന്നും അഖിൽ രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.
പിടിയിലായ ഈ നിമിഷം വരെ പ്രതിക്ക് കുറ്റബോധം ഇല്ലെന്നും പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു.
#incident #mother #grandfather #killed #Accused #brought #Akhil #home