#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ
Jan 2, 2025 07:39 PM | By Jain Rosviya

മുംബൈ: (truevisionnews.com) വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച സ്വർണം പിടികൂടി. 2.1 കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്.

മാലിദ്വീപിൽ നിന്ന് സ്വർണം കടത്തിയ 24 കാരനെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി ഇനാമുൽ ഹസനാണ് പിടിയിലായത്.

മാലിദ്വീപിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരൻ സ്വർണം ഒളിപ്പിച്ചെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. പരിശോധിച്ചപ്പോൾ ശുചിമുറിയിലെ ലൈറ്റ് പാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

13 പൗച്ചുകൾ കണ്ടെത്തിയതായി കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് അറിയിച്ചു.

ചോദ്യംചെയ്യലിൽ സ്വർണം ഒളിപ്പിച്ചത് താനാണെന്ന് ഇനാമുൽ ഹസൻ സമ്മതിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെട്ടെന്ന് പണക്കാരനാകാനാണ് സ്വർണക്കടത്തിന് ഇറങ്ങിയതെന്ന് യുവാവ് പറഞ്ഞു.

ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നും ആർക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

#hidden #under #light #panel #airplane #lavatory #Gold #worth #2.1 #crore #found #youth #arrested

Next TV

Related Stories
#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

Jan 4, 2025 10:56 PM

#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ്...

Read More >>
#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്  പതിനാറുകാരൻ

Jan 4, 2025 10:31 PM

#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പതിനാറുകാരൻ

ധനാസുര ​ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും...

Read More >>
#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

Jan 4, 2025 04:00 PM

#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

കെട്ടിടത്തിലെ നാല് മുറികൾ തകർന്നതായും ഉദ്യോ​ഗസ്ഥർ...

Read More >>
#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം;  പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

Jan 4, 2025 01:28 PM

#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു....

Read More >>
#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

Jan 4, 2025 09:20 AM

#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ്...

Read More >>
Top Stories