ഗാന്ധിനഗർ: ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മുഹമ്മദ് സാദിക്ക് ഖത്രി എന്ന പ്രതിയ്ക്കാണ് കോടതി അവസാന ശ്വാസം വരെ തടവുശിക്ഷ വിധിച്ചത്.
പ്രതിയുടെ കൂട്ടാളികളെയും കേസില്‍ ശിക്ഷിച്ചിട്ടുണ്ട്.
പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അഞ്ച് മണിക്കൂറിനുള്ളില്‍ മൂന്നുതവണയാണ് പ്രതി പീഡിപ്പിച്ചത്. ഇയാള്‍ പിടിയിലാകുമ്പോള്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും കണ്ടെത്തിയിരുന്നു.
പ്രതിയുടെ ലൈംഗിക വൈതൃകം ബോധ്യപ്പെട്ടതോടെയാണ് കോടതി അപൂര്‍വ വിധി പ്രഖ്യാപനം നടത്തിയത്.
2021 ഒക്ടോബര്‍ 18ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിചയപ്പെട്ട യുവാവിനെ കാണാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടികൊണ്ടുപോകുകയായിരുന്നു.
മുംബൈയിലേക്ക് പോകാനായിരുന്നു പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിന്‍ യാത്രക്കിടെയാണ് പെണ്‍കുട്ടിയെ മുഹമ്മദ് സാദിക്ക് പരിചയപ്പെടുന്നത്.
ഉമര്‍ഗം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.
അടുത്ത ദിവസം ബോധം വന്ന ശേഷം പെണ്‍കുട്ടി അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
#minorgirl #molested #three #times #five #hours #Accused #sentenced #imprisonment #till #last #breath