#Rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതികൾക്ക് 20 വർഷം തടവ്

#Rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ചു, പ്രതികൾക്ക്  20 വർഷം തടവ്
Oct 11, 2024 08:41 PM | By ADITHYA. NP

ഡാലസ്:(www.truevisionnews.com) യുഎസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.

14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വർഷം കഠിന തടവ് വിധിച്ചു.

പ്രതികളായ വിൻസെന്‍റ് ജെറോം തോംസൺ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഇതിൽ വിൻസെന്‍റ് ജെറോം തോംസണിനാണ് കോടി 20 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് ടെക്‌സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ലീഗ സിമോണ്ടൺ അറിയിച്ചു.

മറ്റൊരു പ്രതിയായ ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറിൽ വിധിക്കും. 2021 ഒക്‌ടോബർ 23 ന് 14ന് ആണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്.

വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ലിഫ്റ്റ് ഓഫർ ചെയ്ത് കാറിൽ കയറ്റിയ ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്.

പെൺകുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികൾ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ. കാറിന്‍റെ പിൻസീറ്റിലേക്ക് കുട്ടിയെ കയറ്റിയ പ്രതികൾ വാഹനം ആളില്ലാ വഴിയിൽ നിർത്തി.

പിന്നീട് ഇരുവരും പെൺകുട്ടിയെ പീഡിപ്പിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.

തന്നെ ഉപദ്രവിക്കരുതെന്ന് കുട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികൾ തയ്യാറായില്ലെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി.

ഇരുവരെയും ലൈംഗിക കുറ്റവാളികളായി പ്രഖ്യാപിച്ച കോടതി പ്രതികളിലൊരാൾക്ക് 20 വർഷം കഠിന് തടവ് വിധിക്കുകയായിരുന്നു.

#minor #girl #kidnapped #raped #accused #sentenced #20 #years #prison

Next TV

Related Stories
#noeltata | ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

Oct 11, 2024 02:41 PM

#noeltata | ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ...

Read More >>
#israel | ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം; 117 പേര്‍ക്ക് പരിക്ക്

Oct 11, 2024 06:59 AM

#israel | ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം; 117 പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
#NailInfection | ഫംഗസ് ബാധ നീക്കം ചെയ്യാൻ ചികിത്സ തേടി; നാലു വയസ്സുകാരന് നഷ്ടമായത് കൈവിരൽ

Oct 10, 2024 10:42 AM

#NailInfection | ഫംഗസ് ബാധ നീക്കം ചെയ്യാൻ ചികിത്സ തേടി; നാലു വയസ്സുകാരന് നഷ്ടമായത് കൈവിരൽ

അന്വേഷണത്തിൽ നെയിൽ റിമൂവിംഗ് ക്രീമിന് ശരിയായ ലൈസൻസ് ഇല്ലെന്നും കടയുടെ പേര് അവരുടെ ബിസിനസ് ലൈസൻസിൽ നിന്ന് വ്യത്യസ്തമാണെന്നും കൗൺസിൽ...

Read More >>
#bodybuilderdeath | 15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

Oct 10, 2024 08:42 AM

#bodybuilderdeath | 15 മണിക്കൂർ ജിമ്മിലെ ഷവർ റൂമിൽ വെള്ളത്തിൽ, ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും രക്ത സമ്മർദ്ദം കുറഞ്ഞതുമാണ് യുവാവ് അബോധാവസ്ഥയിലാവാൻ കാരണമെന്നാണ് പുറത്ത് വരുന്ന...

Read More >>
#usjournalist | 'കൈകാലുകൾ നഷ്ടപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് എന്റെ ഇടതുകൈ സമർപ്പിക്കുന്നു'; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവർത്തകൻ

Oct 10, 2024 08:02 AM

#usjournalist | 'കൈകാലുകൾ നഷ്ടപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് എന്റെ ഇടതുകൈ സമർപ്പിക്കുന്നു'; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവർത്തകൻ

ഞങ്ങൾ, യുഎസ് മാധ്യമപ്രവർത്തകർ... അലസമായ അശ്രദ്ധയിലൂടെ അല്ലെങ്കിൽ ഏറ്റവും മോശമായ കോർപ്പറേറ്റ് സ്വാധീനത്തിലൂടെ ലോകസത്യങ്ങളെ തകർക്കാൻ നമ്മുടെ...

Read More >>
Top Stories