#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍
Oct 11, 2024 09:21 PM | By VIPIN P V

നോയ്ഡ: (truevisionnews.com) പെൺസുഹൃത്തിനെ റൈഡിന് കൊണ്ടുപോകാൻ വേണ്ടി ആഢംബര കാർ മോഷ്ടിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ മൂന്നുപേർ അറസ്റ്റിൽ.

ശ്രേയ്, അനികേത് നഗർ, ദിപാൻഷു ഭാട്ടി എന്നീ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് അറസ്റ്റിലായത്.

സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയാണ് മറ്റു രണ്ടു സുഹൃത്തുക്കളും കാർ മോഷണത്തിനിറങ്ങിയത്. സുഹൃത്തിന്റെ കാമുകിയെ റൈഡിന് കൊണ്ടു പോകാനായിരുന്നു കാർ മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 26-നായിരുന്നു സംഭവം. ഗ്രേറ്റർ നോയിഡയിലെ കാർ ബസാറിലെ ഷോറുമിൽ നിന്നുള്ള കാറാണ് മോഷ്ടിച്ചത്. രണ്ടുപേർ ഷോറൂമിലെ ജീവനക്കാരനോട് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുകയായിരുന്നു.

ഷോറൂമിൽ നിന്ന് കാറുമായി ജീവനക്കാരൻ പുറത്തിറങ്ങും നേരത്ത്, ഇരുവരും ഗേറ്റിനരികെ ഹെൽമെറ്റ് ധരിച്ച് കാത്തിരിക്കുകയായിരുന്നു. വാഹനത്തിൽ ഇരുവരും കയറിയ ശേഷം ഒരാൾ ഡ്രൈവറുടെ സീറ്റിലും മറ്റേ ആൾ തൊട്ടടുത്തുള്ള സീറ്റിലും ഇരുന്നു.

ഇതിന്റെ സി.സി.ടിവി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശേഷം പകുതിയിൽ വെച്ച് ഡ്രൈവറെ വെളിയിൽ തള്ളി കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.

സുഹൃത്തിന്റെ പെൺസുഹൃത്തിന് റൈഡിന് വേണ്ടിയാണ് കാർ മോഷ്ടിച്ചതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നൂറോളം സി.സി.ടിവി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. തുടർന്ന് പോലീസ് കാർ കണ്ടെത്തിയിരുന്നു.

കാറിന്റെ ഗ്ലാസ്സിൽ നഗർ എന്നും എഴുതിയിരുന്നു. തുടർന്ന് മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

#Walked #new #car #showroom #drive #girlfriend #Three #students #arrested

Next TV

Related Stories
 #election  | തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന്  ആരോപണം കടുപ്പിച്ച് കോൺഗ്രസ്

Oct 11, 2024 09:54 PM

#election | തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന് ആരോപണം കടുപ്പിച്ച് കോൺഗ്രസ്

7 മണ്ഡലങ്ങളിലെ ക്രമക്കേട് വിവരങ്ങൾ നേരത്തെ നൽകിയിരിന്നുവെന്നും ഇന്ന് 13 മണ്ഡലങ്ങളിലെ പുതിയ വിവരങ്ങളാണ് നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ...

Read More >>
#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

Oct 11, 2024 09:04 PM

#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

ഒരു കള്ളൻ സ്ത്രീവേഷം ധരിച്ചെത്തി 23 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു...

Read More >>
#safelanding |  ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

Oct 11, 2024 08:21 PM

#safelanding | ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്...

Read More >>
#emergencylanding  | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

Oct 11, 2024 08:04 PM

#emergencylanding | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം നടക്കുകയാണ്. ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത...

Read More >>
 #crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 11, 2024 07:35 PM

#crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
Top Stories