#heavyrain | ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത

#heavyrain | ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 5  ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത
Oct 11, 2024 10:00 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം സാധ്യതയുള്ളതിനാ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു,

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാലും പൊതുജനം കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും.

ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

#Heavy #rain #will #continue #orange #alert #5 #districts #state #risk #landslides #landslides

Next TV

Related Stories
#mdma | കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിൽ

Nov 28, 2024 09:53 PM

#mdma | കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിൽ

ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-59 വി 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പും...

Read More >>
#founddead | ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനം മൂലമെന്ന് സൂചന

Nov 28, 2024 09:45 PM

#founddead | ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനം മൂലമെന്ന് സൂചന

മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്...

Read More >>
#death |  കോഴിക്കോട് ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Nov 28, 2024 09:39 PM

#death | കോഴിക്കോട് ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു...

Read More >>
#Theft | മോഷണം നടത്തി അലമാര പൂട്ടി താക്കോൽ യഥാസ്ഥാനത്ത് തന്നെ വച്ചു; സ്വർണവും പണവും നഷ്ടമായത് അറിഞ്ഞത് പിറ്റേന്ന്

Nov 28, 2024 09:35 PM

#Theft | മോഷണം നടത്തി അലമാര പൂട്ടി താക്കോൽ യഥാസ്ഥാനത്ത് തന്നെ വച്ചു; സ്വർണവും പണവും നഷ്ടമായത് അറിഞ്ഞത് പിറ്റേന്ന്

പോലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് പോലീസ്...

Read More >>
#KERALARAIN | മുന്നറിയിപ്പ് പിൻവലിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിൽ ശനിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Nov 28, 2024 09:34 PM

#KERALARAIN | മുന്നറിയിപ്പ് പിൻവലിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിൽ ശനിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തീവ്ര ന്യുനമർദ്ദമായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും...

Read More >>
#Imprisonment | മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

Nov 28, 2024 09:23 PM

#Imprisonment | മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

ശാരീരികമായും മാനസികമായും അവശയായ അതിജീവിത വ്യക്തമായ രീതിയിൽ സംസാരിക്കാൻ കഴിയാത്ത നിലയിലാണെന്ന് കോടതിക്ക്...

Read More >>
Top Stories

GCC News