#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്
Oct 11, 2024 04:02 PM | By VIPIN P V

മലപ്പുറം: (truevisionnews.com) പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. മലപ്പുറം കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്.

കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശിയായ അനുവിന്ദ് പ്ലസ് ടു വിദ്യാർത്ഥിയാണ്. അവധിയായതിനാൽ അമ്മവീടായ കാരോത്തോട്ടിലേക്ക് ഇന്നലെയാണ് കുട്ടി വന്നതാണ്.

തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ കാണാതാകുകയായിരുന്നു. അനുവിന്ദ് മൊബൈൽ ഫോൺ കൊണ്ടുപോയിട്ടില്ല.

എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സാകുന്നത്. എന്നാൽ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസൾട്ട് കിട്ടിയിരുന്നില്ല.

പഠനം ബുദ്ധിമുട്ടാണെന്ന കാര്യം സഹപാഠികളോടും മറ്റും പങ്കുവെച്ചതായാണ് വിവരം. മറ്റ് പ്രയാസങ്ങളൊന്നും തന്നെ കുട്ടിക്ക് ഇല്ലെന്നാണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Complaint #PlusTwo #student #missing #Malappuram #Police #started #investigation

Next TV

Related Stories
#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

Oct 11, 2024 09:19 PM

#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍...

Read More >>
 #arrest | കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ വിവരം തിരക്കി; സ്വന്തം നഗ്നചിത്രം 13-കാരിക്ക് അയച്ചുകൊടുത്തയാൾ പിടിയിൽ

Oct 11, 2024 09:08 PM

#arrest | കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ വിവരം തിരക്കി; സ്വന്തം നഗ്നചിത്രം 13-കാരിക്ക് അയച്ചുകൊടുത്തയാൾ പിടിയിൽ

എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പരിചയപ്പെടുകയും തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും...

Read More >>
 #complaint | പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്; പരാതി നൽകി ഭർത്താവ്

Oct 11, 2024 08:43 PM

#complaint | പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്; പരാതി നൽകി ഭർത്താവ്

കാമറയിൽ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരിൽ യാതൊരു വിധ വാഹനങ്ങളും ഇല്ല....

Read More >>
#BinoyVishwam | 'പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ട'; പ്രകാശ് ബാബുവിനും വി.എസ് സുനിൽ കുമാറിനും വിമർശനവുമായി ബിനോയ് വിശ്വം

Oct 11, 2024 08:15 PM

#BinoyVishwam | 'പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ട'; പ്രകാശ് ബാബുവിനും വി.എസ് സുനിൽ കുമാറിനും വിമർശനവുമായി ബിനോയ് വിശ്വം

പാലക്കാട് കെ.പി രാജേന്ദ്രനും, ചേലക്കരയിൽ കെ. രാജനും, വയനാട് സന്തോഷ് കുമാറിനുമാണ് ചുമതല...

Read More >>
Top Stories