പത്തനംതിട്ട: (truevisionnews.com)കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന്, ക്ലാസ്‌മുറിയുംമറ്റും അടിച്ചുതകർത്ത കേസിൽ മുൻ വിദ്യാർഥിക്ക് ഒരുവർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ.
കലഞ്ഞൂർ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേവീട്ടിൽ പ്രവീണിനെ (20)ആണ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മജിസ്‌ട്രേറ്റ് കാർത്തിക പ്രസാദിന്റേതാണ് വിധി. 2023 നവംബർ 24-ന് പുലർച്ചെ 1.30-ന് സ്കൂളിലെത്തിയ ഇയാൾ ക്ലാസ്‌മുറിയിലെയും എൻ.സി.സി., എൻ.എസ്.എസ്. ഓഫീസുകളുടെയും ജനൽച്ചില്ലുകൾ അടിച്ചുതകർത്തു.
പിന്നീട് സ്കൂളിന് സമീപമുള്ള ബേക്കറിയിലെ സി.സി.ടി.വി.കളും കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും അടിച്ചുതകർത്തു.
കൂടൽ പോലീസ് സ്ഥലത്തെത്തി ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. എസ്.ഐ. ഷെമിമോൾ, എസ്.സി.പി.ഒ. സജികുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ആർ. രാജ്മോഹൻ ഹാജരായി.
#broke #into #school #vandalized #classroom #also #vandalized #CCTVs #bakery #Imprisonment #fine #alumni