Oct 11, 2024 08:15 PM

തിരുവനന്തപുരം: (truevisionnews.com) സിപിഐ നേതാക്കളായ പ്രകാശ് ബാബുവിനും വിഎസ് സുനിൽ കുമാറിനും വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനം.

പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിലിലാണ് വിമർശനം. പ്രകാശ് ബാബുവിൻ്റെ ജനയു​ഗത്തിലെ ലേഖനത്തിൽ നേരത്തെയും ബിനോയ് വിശ്വം വിമർശനമുന്നയിച്ചിരുന്നു.

പല വക്താക്കൾ വേണ്ട ഒരു സെക്രട്ടറിയുണ്ട് ആ സെക്രട്ടറി തന്നെ പാർട്ടിയുടെ നിലപാട് പറയുമെന്നായിരുന്നു കഴിഞ്ഞ എക്സിക്യൂട്ടീവ് യോ​ഗത്തിലും ബിനോയ് വിശ്വം സ്വീകരിച്ച നിലപാട്.

വി.എസ് സുനിൽ കുമാറടക്കമുള്ള നേതാക്കൾ തൃശൂർ പൂരം കലക്കടക്കമുള്ളവയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാമുള്ള വിമർശനമാണ് ബിനോയ് വിശ്വത്തിൻ്റേത്.

സംസ്ഥാന വിഷയങ്ങളിൽ ആനി രാജ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും നിർദേശിച്ചു. കെ.ഇ ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.‌

എന്നാൽ ഈ ആവശ്യം തള്ളിയതായാണ് സൂചന. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സിപിഐ ചർച്ച ചെയ്തു. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകൾ നേതാക്കൾക്ക് നൽകി.

പാലക്കാട് കെ.പി രാജേന്ദ്രനും, ചേലക്കരയിൽ കെ. രാജനും, വയനാട് സന്തോഷ് കുമാറിനുമാണ് ചുമതല നൽകിയിരിക്കുന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ​ഗാന്ധിക്കെതിരായ സ്ഥാനാർഥിയെ സിപിഐ ഉടൻ തീരുമാനിക്കും.

#need #many #secretaries #party #BinoyVishwam #criticizes #PrakashBabu #VSSunilKumar

Next TV

Top Stories










GCC News