#Crime | ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു; ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റിനെ അജ്ഞാതൻ കൊലപ്പെടുത്തി

#Crime | ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു; ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റിനെ അജ്ഞാതൻ കൊലപ്പെടുത്തി
Oct 11, 2024 03:53 PM | By VIPIN P V

വിജയവാഡ: (truevisionnews.com) വിജയവാഡ റെയിൽവേ സ്റ്റേഷനിലെ ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തി. 52 കാരനായ ലോക്കോ പൈലറ്റ് എബനേസറെയാണ് ഡ്യൂട്ടിക്കിടെ അജ്ഞാതൻ കൊലപ്പെടുത്തിയത്.

ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയാതായി റെയിൽവേ പൊലീസ് അറിയിച്ചു.

ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിനടുത്തുള്ള ക്യാബിനിൽ വെച്ചാണ് കൊലപാതകം നടന്നത്. ലോക്കോ പൈലറ്റിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ ലോക്കോ പൈലറ്റ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.

റെയിൽവേ അധികൃതരും ലോക്കൽ പൊലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആറ് കൊലപാതകങ്ങളാണ് നടന്നതെന്നും ജീവനക്കാർ പറഞ്ഞു.

#beaten #head #iron #rod #Locopilot #killed #unknown #assailant #duty

Next TV

Related Stories
#Baby | അമ്മ ദീർഘനാളായി അസുഖബാധിത; രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

Oct 10, 2024 01:53 PM

#Baby | അമ്മ ദീർഘനാളായി അസുഖബാധിത; രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

അതേസമയം കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായി പൊലീസ്...

Read More >>
#crime | 27കാരൻ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി, പ്രതിക്കായി അന്വേഷണം

Oct 10, 2024 11:08 AM

#crime | 27കാരൻ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി, പ്രതിക്കായി അന്വേഷണം

ചാരിത്രത്തിൽ സംശയിച്ച് പ്രതി ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പ്രതികളെ പിടികൂടാൻ രണ്ട് ടീമുകൾ രൂപീകരിച്ചതായും അന്വേഷണം...

Read More >>
#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു,  21കാരൻ അറസ്റ്റിൽ

Oct 7, 2024 05:10 PM

#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു, 21കാരൻ അറസ്റ്റിൽ

ഞായറാഴ്ച ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ...

Read More >>
#murdercase  | പ്രണയത്തെ എതിര്‍ത്തു;  കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

Oct 7, 2024 12:48 PM

#murdercase | പ്രണയത്തെ എതിര്‍ത്തു; കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ്...

Read More >>
Top Stories