#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന
Oct 11, 2024 11:32 AM | By VIPIN P V

കൊയിലാണ്ടി (കോഴിക്കോട്) : (truevisionnews.com) ചെങ്ങോട്ട്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുവായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മഹമൂദിനെ പുറത്തെടുത്തത്.

ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തിയാണ് ഓട്ടോ ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ജൂനിയർ എ.എസ്.ടി.ഒ മജീദ് എം ൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ജാഹിർ എം, സുകേഷ് കെ ബി, അനൂപ് എൻ.പി, രജിലേഷ്, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

#Car #electricauto #collide #Kozhikode #accident #fire #brigade #rescued #driver #whose #leg #got #stuck #auto

Next TV

Related Stories
#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

Oct 11, 2024 01:28 PM

#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബെന്നി വി വിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തിരിപ്പൂരിലെ ഡി. ബി. എസ് ,സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ്...

Read More >>
#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

Oct 11, 2024 01:00 PM

#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക്...

Read More >>
#fireforce | കണ്ണൂരിൽ ലോട്ടറികെട്ട്  ഓടയിൽ വീണു,  മൊകേരി സ്വദേശിക്ക്  സഹായവുമായി ഫയർഫോഴ്സ്

Oct 11, 2024 12:16 PM

#fireforce | കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു, മൊകേരി സ്വദേശിക്ക് സഹായവുമായി ഫയർഫോഴ്സ്

താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ...

Read More >>
Top Stories