#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന
Oct 11, 2024 11:32 AM | By VIPIN P V

കൊയിലാണ്ടി (കോഴിക്കോട്) : (truevisionnews.com) ചെങ്ങോട്ട്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുവായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മഹമൂദിനെ പുറത്തെടുത്തത്.

ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തിയാണ് ഓട്ടോ ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ജൂനിയർ എ.എസ്.ടി.ഒ മജീദ് എം ൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ജാഹിർ എം, സുകേഷ് കെ ബി, അനൂപ് എൻ.പി, രജിലേഷ്, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

#Car #electricauto #collide #Kozhikode #accident #fire #brigade #rescued #driver #whose #leg #got #stuck #auto

Next TV

Related Stories
#Sabarimala | പ്രതിഷേധം കനത്തതോടെ ഫലംകണ്ടു; പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

Oct 11, 2024 03:46 PM

#Sabarimala | പ്രതിഷേധം കനത്തതോടെ ഫലംകണ്ടു; പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

സാധാരണ ബുക്ക് ചെയ്യുന്നവരിൽ 15 ശതമാനത്തോളം ആളുകൾ വരാതിരിക്കുകയാണ് പതിവ്. ഈ ഒഴിവിൽ സ്‌പോട്ട് ബുക്കിങ്ങിലുടെ എത്തുന്നവരെ കടത്തിവിടുകയാണ്...

Read More >>
#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

Oct 11, 2024 03:16 PM

#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മേരി ഡീനയെ...

Read More >>
#Kidnappingcase   |   കോഴിക്കോട്  പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

Oct 11, 2024 03:10 PM

#Kidnappingcase | കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന്...

Read More >>
#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

Oct 11, 2024 03:01 PM

#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

2024-ൽ 26 അവധി ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 20 അവധികളും പ്രവൃത്തി...

Read More >>
#suspended |  മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

Oct 11, 2024 02:25 PM

#suspended | മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്....

Read More >>
Top Stories










Entertainment News