Oct 10, 2024 03:41 PM

ന്യൂഡല്‍ഹി: (truevisionnews.com) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി.

നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായിയെന്നാണ് യോഗത്തില്‍ രാഹുലിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉദയ് ബെന്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

ഖര്‍ഗെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 90 സീറ്റില്‍ 48 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 36 സീറ്റുകളാണ് നേടിയത്.

ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.

1966 ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാര്‍ട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.

ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷ് ഫോഗട്ടിനൊപ്പം നിന്നത് കോണ്‍ഗ്രസ് ആശ്വാസമാണ്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയില്‍ വിനേഷ് മലര്‍ത്തിയടിച്ചത്.

#Leaders #interest #firstpriority #partyinterest #second #RahulGandhi #explodes #analysis #meeting

Next TV

Top Stories