#arrest | നാദാപുരത്ത് സ്വകാര്യ ബസിൽ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; തൂണേരി സ്വദേശി അറസ്റ്റിൽ

#arrest | നാദാപുരത്ത് സ്വകാര്യ ബസിൽ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; തൂണേരി സ്വദേശി അറസ്റ്റിൽ
Oct 10, 2024 11:36 AM | By ADITHYA. NP

കോഴിക്കോട്: (www.truevisionnews.com) സ്വകാര്യ ബസിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.

തൂണേരി മുടവന്തേരി സ്വദേശി കുന്നും പുറത്ത് കെ.പി.മഹമൂദിനെയാണ് (48) എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

മൂന്ന് വിദ്യാർഥിനികൾക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. ബസ് യാത്രക്കിടെ പ്രതി വിദ്യാർഥിനികളുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.

പല തവണ താക്കീത് ചെയ്തിട്ടും പ്രതി വീണ്ടും വിദ്യാർഥിനികൾക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ഇതോടെ വിദ്യാർഥിനികൾ ബഹളം വെക്കുകയും യാത്രക്കാർ ഇടപെടുകയും പ്രതിയെ എടച്ചേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന് വിദ്യാർഥിനി സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാന്റ് ചെയ്തു.

#Sexual #assault #female #students #private #bus #Nadapuram #native #Thuneri #arrested

Next TV

Related Stories
#brutallybeaten |  ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

Oct 10, 2024 03:49 PM

#brutallybeaten | ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി...

Read More >>
#foundnewbornbaby  | കക്കൂസിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി

Oct 10, 2024 03:44 PM

#foundnewbornbaby | കക്കൂസിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി

പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കക്കൂസിലെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ ശുചീകരണ തൊഴിലാളികൾ...

Read More >>
#EPJayarajan | മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നത് - ഇ.പി ജയരാജൻ

Oct 10, 2024 03:09 PM

#EPJayarajan | മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നത് - ഇ.പി ജയരാജൻ

ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ വരുന്നlല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡൻ്റ് എറണാകുളത്ത് ഹർജി...

Read More >>
#PUBLICHOLIDAY | പൊതു അവധി:  നാളെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

Oct 10, 2024 02:57 PM

#PUBLICHOLIDAY | പൊതു അവധി: നാളെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു....

Read More >>
Top Stories