#Attack | വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ ആക്രമിച്ചതായി പരാതി; മർദ്ദനമേറ്റത് കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്

#Attack | വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ ആക്രമിച്ചതായി പരാതി; മർദ്ദനമേറ്റത് കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്
Oct 10, 2024 03:02 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തട‍ഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി.

കോഴിക്കോട് പിലാശ്ശേരി സ്വദേശി ​ഷറഫുദ്ദീനാണ് മർദ്ദനമേറ്റത്. കോഴിക്കോട് മുണ്ടിക്കൽതാഴത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു ആക്രമണം.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിലാശ്ശേരിയിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ഷറഫുദ്ദീൻ സഞ്ചരിച്ച കാർ മുണ്ടിക്കൽതാഴത്ത് വെച്ച് അഞ്ച് കാറുകളിൽ എത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് കാറിന്റെ ​ഗ്ലാസ് അടിച്ചു പൊട്ടിച്ചായിരുന്നു ആക്രമണം. ഷറഫുദ്ദീനും ആക്രമണത്തിൽ പരിക്കേറ്റു.

സംഭവസമയത്ത് ഷറഫുദ്ദീനും ബന്ധുവായ നാഫിസ് നിഹാലുമാണ് കാറിൽ ഉണ്ടായിരുന്നത്. സൗദി അറേബ്യയിൽ ബേക്കറിയിലെ മാനേജരാണ് ഷറഫുദ്ദീൻ.

ബേക്കറിയുടെ ഉടമകളും നേരത്തെ പാർട്ണർമാരായിരുന്നവരും തമ്മിലുള്ള ബിസിനസ് പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമിച്ചവരെ പരിചയമുണ്ടെന്നുമാണ് ഷറഫുദ്ദീൻ പറയുന്നത്.

പരിക്കേറ്റ ഷറഫുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

#Complaint #assaulted #returning #home #airport #resident #Kozhikode #assaulted

Next TV

Related Stories
#SureshGopi | 'ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ - സുരേഷ് ഗോപി

Oct 10, 2024 05:26 PM

#SureshGopi | 'ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ - സുരേഷ് ഗോപി

എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ...

Read More >>
#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

Oct 10, 2024 05:18 PM

#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

15 കൊല്ലമായി ലോട്ടറി എടുക്കുന്നുണ്ടെന്നും മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ് അല്‍ത്താഫ്...

Read More >>
#VandeBharat |  വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, കോഴിക്കോട്  കുറ്റ്യാടി സ്വദേശി പിടിയിൽ

Oct 10, 2024 05:10 PM

#VandeBharat | വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, കോഴിക്കോട് കുറ്റ്യാടി സ്വദേശി പിടിയിൽ

ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ്...

Read More >>
#arrest |   മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

Oct 10, 2024 04:45 PM

#arrest | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്....

Read More >>
#thiruvonambumberprize |  'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി,  കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

Oct 10, 2024 04:18 PM

#thiruvonambumberprize | 'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി, കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

വലിയ സന്തോഷമാണ് ദൈവത്തിന് നന്ദിയെന്നും അൽത്താഫിന്റെ മകൾ പറയുന്നു....

Read More >>
#brutallybeaten |  ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

Oct 10, 2024 03:49 PM

#brutallybeaten | ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി...

Read More >>
Top Stories