#rainalert | അടുത്ത അഞ്ച് ദിവസം മഴ തുടരും, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

#rainalert | അടുത്ത അഞ്ച് ദിവസം മഴ തുടരും, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Oct 10, 2024 02:31 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലർട്ടുണ്ട്.

14ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

13ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 14ന് ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#Rain #continue #next #five #days #orange #yellow #alert #announced

Next TV

Related Stories
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
#theft  | കണ്ണൂരിൽ  സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

Jan 2, 2025 10:54 PM

#theft | കണ്ണൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

കണ്ണൂർ പുതിയ ബസ്റ്റാൻ്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം...

Read More >>
#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

Jan 2, 2025 10:08 PM

#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ്...

Read More >>
#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

Jan 2, 2025 10:03 PM

#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

Read More >>
#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Jan 2, 2025 10:01 PM

#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിൽ നിര്‍ത്തിയശേഷം വലതുവശത്തേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു...

Read More >>
Top Stories