#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 50 ലക്ഷം തട്ടി വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 50 ലക്ഷം തട്ടി വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ
Oct 9, 2024 09:23 AM | By ADITHYA. NP

മംഗളൂരു: (www.truevisionnews.com) മം​ഗളൂരുവിൽ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ.

സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്.

ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹണിട്രാപ്പിനെ തുടർന്നാണ് മുംതാസ് അലിയുടെ ആത്മഹത്യയെന്ന് പരാതിയിലൽ പറയുന്നു.

നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.

ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ.

ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ തന്റെ മരണത്തിന് കാരണം 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ സൂചന നൽകിയിരുന്നു.

കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ൽ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ കാർ കണ്ടെത്തിയത്.

കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി.

മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്.

#Intimidation #Malayali #couple #arrested #connection #death #businessman #after #extorting #Rs #50lakh

Next TV

Related Stories
#oniontheft |  ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

Oct 9, 2024 01:28 PM

#oniontheft | ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്....

Read More >>
#RahulGandhi | 'പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കും'; വോട്ടെണ്ണലിന് ശേഷം ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

Oct 9, 2024 12:56 PM

#RahulGandhi | 'പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കും'; വോട്ടെണ്ണലിന് ശേഷം ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

നാഷനൽ കോൺഫറൻസ് 42 സീറ്റുകളും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവിൽ ബി.ജെ.പിക്ക് 29...

Read More >>
#case | ക്ഷയരോഗിയുടെ കഫം ഡോക്ടറുടെ ഭക്ഷണത്തിൽ കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്

Oct 9, 2024 07:05 AM

#case | ക്ഷയരോഗിയുടെ കഫം ഡോക്ടറുടെ ഭക്ഷണത്തിൽ കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്

ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്‍ സിങ്ങിന്റെ പരാതിയിലാണ് പോലീസ്...

Read More >>
#onlinefraud | ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് പറഞ്ഞ കദനകഥ വിശ്വസിച്ചു; 65-കാരിക്ക് നഷ്ടമായത് 1.30 കോടി രൂപ

Oct 9, 2024 06:32 AM

#onlinefraud | ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് പറഞ്ഞ കദനകഥ വിശ്വസിച്ചു; 65-കാരിക്ക് നഷ്ടമായത് 1.30 കോടി രൂപ

പണി നടക്കുന്ന സൈറ്റില്‍വെച്ച് തനിക്ക് അപകടമുണ്ടായെന്നും തന്നെ യു.എസിലേക്ക് തിരച്ചയക്കാതിരിക്കാന്‍ പണം വേണമെന്നുമായിരുന്നു യുവാവിന്റെ...

Read More >>
#narendramodi | അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Oct 9, 2024 06:15 AM

#narendramodi | അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ഹരിയാണയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബി.ജെ.പിക്കാണെന്നും പ്രധാനമന്ത്രി...

Read More >>
Top Stories