#UPI | ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതാ ഒരു സന്തോഷ വാര്‍ത്ത

#UPI | ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?  എങ്കിൽ ഇതാ ഒരു സന്തോഷ വാര്‍ത്ത
Oct 9, 2024 12:01 PM | By VIPIN P V

(truevisionnews.com) ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.

500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി.

നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താമെങ്കിലും ഒരു ദിവസം നടത്താന്‍ കഴിയുന്ന ബാലന്‍സ് പരിധി 2000 രൂപയാണ്.

ണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും.

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്.

പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

#using #UPIpayment #least #once #day #know #this #too

Next TV

Related Stories
Top Stories