#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ
Oct 9, 2024 01:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ എം.എൽ.എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അൻവർ പറഞ്ഞു.

'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും' എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അൻവർ മാപ്പുപറഞ്ഞത്.

https://www.facebook.com/reel/1269786234474341

'നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എൻ്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും' എന്ന പരാമർശം ഉണ്ടായി. അപ്പൻ്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്.

എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എൻ്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്.

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു', പി.വി അൻവർ പറഞ്ഞു. നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ചാണ് അൻവർ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്.

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ ആരോപിച്ചു.

ഈ കപ്പൽ മുങ്ങാൻ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അൻവർ പറ‍ഞ്ഞു. 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും.

അതിൽ യാതൊരു തർക്കവുമില്ല. എൻ്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല', എന്നും അൻവർ പറഞ്ഞിരുന്നു.

#Remarks #against #ChiefMinister #tongueincheek #Anwar #apologizes #sincerely

Next TV

Related Stories
#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

Oct 9, 2024 03:35 PM

#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച...

Read More >>
#thiruvonambumperlottery |  'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

Oct 9, 2024 03:30 PM

#thiruvonambumperlottery | 'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ്...

Read More >>
#drugs | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Oct 9, 2024 03:23 PM

#drugs | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ചിലെ ഒരു...

Read More >>
#bribery |  ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്  കൈക്കൂലി വാങ്ങി,  ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

Oct 9, 2024 03:08 PM

#bribery | ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി, ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്...

Read More >>
#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 02:58 PM

#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും...

Read More >>
#thiruvonambumperlottery |  കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

Oct 9, 2024 02:32 PM

#thiruvonambumperlottery | കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

5 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര...

Read More >>
Top Stories