#KBGaneshKumar | വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

 #KBGaneshKumar  | വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
Oct 9, 2024 09:01 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.

മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്.

അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.

അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം വലിച്ചുകീറരുത്. അകത്തിരിക്കുന്ന ആളെ തീരെ കാണാൻ കഴിയാത്ത വിധം ഡാർക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം.

ഗർഭിണികൾ, കുഞ്ഞുങ്ങൾ, ക്യാൻസർ പോലുള്ള രോഗമുള്ളവർ, വൃദ്ധർ എന്നിവരെ സംബന്ധിച്ച് വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച് വെയിൽ താങ്ങാനാവില്ല.

അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു. മീറ്റർ പ്രകാരം വേണം പിഴ നൽകാൻ. അല്ലാതെ കണ്ണ് കൊണ്ട് കണ്ടിട്ട് ആളുകളെ ഉപദ്രവിക്കരുത്. എല്ലാ നിയമത്തിനും ഉപരിയാണ് മനുഷ്യത്വം എന്ന വികാരമെന്നും മന്ത്രി പറഞ്ഞു.

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്.

അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.

മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു.

സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമയ്ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

#Minister #KBGaneshKumar #said #films #affixed #legal #manner #vehicles

Next TV

Related Stories
#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

Oct 9, 2024 01:46 PM

#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍...

Read More >>
#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്  ഉച്ചയ്ക്ക്

Oct 9, 2024 01:36 PM

#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന...

Read More >>
#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Oct 9, 2024 01:35 PM

#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട്...

Read More >>
#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

Oct 9, 2024 01:20 PM

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ...

Read More >>
#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Oct 9, 2024 12:42 PM

#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 9, 2024 12:27 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories