#arrest | വീട്ടിൽ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തിൽ മരിച്ച നിലയിൽ;സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

#arrest | വീട്ടിൽ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തിൽ മരിച്ച നിലയിൽ;സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
Oct 9, 2024 08:21 AM | By ADITHYA. NP

അമ്പലപ്പുഴ: (www.truevisionnews.com) ആലപ്പുഴയിൽ ഗൃഹനാഥനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

തോണ്ടൻകുളങ്ങര സ്വദേശി കബീറിനെയാണ് കഴിഞ്ഞദിവസം വീട്ടിലെ അക്വേറിയത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

കുഞ്ഞുമോൻ, നവാസ് എന്നിവരാണ് പിടിയിലായത്.കൊല്ലപ്പെട്ട കബീർ തോണ്ടൻകുളങ്ങരയിലെ വീട്ടിൽ തനിച്ചാണ് താമസം.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് കബീറിന്റെ വീട്ടിൽ വച്ച് കുഞ്ഞുമോനും നവാസും ചേർന്ന് മദ്യപിച്ചു. തന്റെ ബൈക്ക് കുഞ്ഞുമോനു വിൽക്കാനായി കബീർ മുൻപ് 2,000 രൂപ വാങ്ങിയിരുന്നു.

എന്നാൽ, കബീർ വണ്ടി മറ്റൊരാൾക്കു നൽകി. മദ്യപിക്കുന്നതിനിടയിൽ ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും കുഞ്ഞുമോൻ കബീറിനെ തള്ളുകയും ചെയ്തു. സമീപത്തെ അക്വേറിയത്തിൽ വീണ കബീറിന് ആഴത്തിലുള്ള മുറിവുണ്ടായി.

രക്തം വാർന്നാണ് മരിച്ചത്. ഇതിനിടെ കബീർ ചോരവാർന്നു കിടക്കുന്നതായി ഇരുവരും പോലീസിൽ അറിയിച്ചു.

പൊലീസെത്തി നിർദേശിച്ച പ്രകാരം കബീറിനെ ജനറൽ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കുകയും ചെയ്തു.

തുടർന്ന് നോർത്ത് ഇൻസ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തിൽ കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്തു കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയതായി ഇരുവരും സമ്മതിച്ചത്. കുഞ്ഞുമോനെയും നവാസിനെയും റിമാന്‍റ് ചെയ്തു.

#Living #alone #home #found #dead #aquarium #Two #people #arrested #incident

Next TV

Related Stories
#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

Oct 9, 2024 01:46 PM

#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍...

Read More >>
#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്  ഉച്ചയ്ക്ക്

Oct 9, 2024 01:36 PM

#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന...

Read More >>
#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Oct 9, 2024 01:35 PM

#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട്...

Read More >>
#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

Oct 9, 2024 01:20 PM

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ...

Read More >>
#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Oct 9, 2024 12:42 PM

#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 9, 2024 12:27 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories