#crime | നിസാര പ്രശ്നത്തെ ചൊല്ലി വഴക്ക്: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

#crime | നിസാര പ്രശ്നത്തെ ചൊല്ലി വഴക്ക്: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Oct 8, 2024 12:03 PM | By VIPIN P V

മുംബൈ (മഹാരാഷ്ട്ര): (truevisionnews.com) മുംബൈക്കടുത്ത താനെയിൽ നിസാര പ്രശ്നത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

കൽവയിലെ ഭാസ്‌കർ കോളനിയിൽ താമസിക്കുന്ന രമേഷ് മാലി (28) ആണ് പിടിയിലായത്. സുഹൃത്തും ഇതേ കോളനിയിൽ താമസിക്കുന്നയാളുമായ രാഹുൽ പ്രജാപതി (27) ആണ് കൊല്ലപ്പെട്ടത്.

ഒക്‌ടോബർ രണ്ടിന് രാത്രി 11.30 ഓടെ താനെ ഭാസ്‌കർ കോളനിക്കടുത്തുള്ള കുന്നിൻ ചരിവിൽ ഇരുവരും ഒന്നിച്ചിരിക്കുമ്പോഴാണ് സംഭവം.

മദ്യപിക്കുന്നതിനിടെ നിസാര പ്രശ്നത്തെ ചൊല്ലി പരസ്പരം വഴക്കിടുകയായിരുന്നെന്ന് പിടിയിലായ രമേഷ് മാലി പറഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രതി രാഹുൽ പ്രജാപതിയുടെ കഴുത്തിൽ അടിക്കുകയായിരുന്നു. തുടർന്ന് ഗുതരമായി പരിക്കേറ്റ അയാൾ കൊല്ലപ്പെടുകയും പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പൊലീസ് അടുത്തുള്ള ആശുപത്രിയിൽ രാഹുൽ പ്രജാപതിയെ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രമേഷ് മാലിയെ പിടികൂടി.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കൽവ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അശോക് ഉതേകർ പറഞ്ഞു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

#fight #trivial #issue #youngman #who #killed #friend #under #influence #alcohol #arrested

Next TV

Related Stories
#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു,  21കാരൻ അറസ്റ്റിൽ

Oct 7, 2024 05:10 PM

#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു, 21കാരൻ അറസ്റ്റിൽ

ഞായറാഴ്ച ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ...

Read More >>
#murdercase  | പ്രണയത്തെ എതിര്‍ത്തു;  കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

Oct 7, 2024 12:48 PM

#murdercase | പ്രണയത്തെ എതിര്‍ത്തു; കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ്...

Read More >>
#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 6, 2024 09:05 AM

#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ്...

Read More >>
#murdercase | മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

Oct 6, 2024 08:08 AM

#murdercase | മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

എല്ലാ പ്രതികൾക്കുമായി ആകെ 14 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ പത്തുലക്ഷംരൂപ അച്ഛനും മകനും...

Read More >>
#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

Oct 5, 2024 08:56 PM

#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേർ ചേർന്ന് ജീവനോടെ...

Read More >>
#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

Oct 5, 2024 08:35 PM

#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ...

Read More >>
Top Stories