#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ
Oct 8, 2024 04:30 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് ജില്ലയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. 7.36 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്‌തു.

ഒഡീഷ ഗഞ്ചാം ജില്ലയിൽ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36 ) യാണ് പിടിയിലായത്.

കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിതിന്‍റെ നേതൃത്വത്തിലുള്ള സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ വി.പി.ശിവദാസൻ, സന്ദീപ്.എൻ.എസ്, വിപിൻ.പി, രാഗേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, ജിത്തു, വനിത സിവിൽ എക്സൈസ് ഓഫീസർ ലത മോൾ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ പൊക്കിയത്.

#Kozhikode #Excise #Big #DrugHunt #native #Odisha #arrested #smuggling #ganja

Next TV

Related Stories
#binoyviswam |  ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

Oct 8, 2024 07:44 PM

#binoyviswam | ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ...

Read More >>
#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

Oct 8, 2024 07:37 PM

#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് അർജുന്‍റെ സഹോദരി അഞ്ജു പരാതി...

Read More >>
#KERALARAIN |   മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 07:18 PM

#KERALARAIN | മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്...

Read More >>
#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

Oct 8, 2024 07:16 PM

#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#StaircaseCollapse | കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 8, 2024 07:09 PM

#StaircaseCollapse | കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്

കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ...

Read More >>
#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Oct 8, 2024 05:25 PM

#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തി...

Read More >>
Top Stories