#MBRajesh | അഴിമതിക്കാര്‍ക്കെതിരെ കർശന നടപടി ആവര്‍ത്തിച്ച് സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

 #MBRajesh  | അഴിമതിക്കാര്‍ക്കെതിരെ കർശന നടപടി  ആവര്‍ത്തിച്ച് സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്
Oct 6, 2024 09:25 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ആവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്.

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

അന്നത് മാധ്യമങ്ങൾ വാര്‍ത്തയാക്കിയല്ല. പക്ഷെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

അതിന്റെ തെളിവാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്ത നടപടി.

കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടിൽ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം.

അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. തദ്ദേശ അദാലത്തിൽ ഇവരുടെ പ്രശ്നത്തിന് നിയമാനുസൃതം തീർപ്പുണ്ടാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു.

ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശ വകുപ്പിന്റെ ഇൻറ്റേണൽ വിജിലൻസ് നിരീക്ഷിക്കും.

ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോൾ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്...

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ വാര്‍ത്താ സമ്മേളനത്തിൽ ഞാൻ പറഞ്ഞിരുന്നു.

ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടിൽ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്.

തദ്ദേശ അദാലത്തിൽ ഇവരുടെ പ്രശ്നത്തിന് നിയമാനുസൃതം തീർപ്പുണ്ടാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അഴിമതിക്കെതിരെയും അഴിമതിക്കാർക്ക് എതിരെയും സ്വീകരിക്കാൻ പോകുന്ന കർശന നടപടികളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്നാൽ മാധ്യമങ്ങളാരും ആ ഭാഗം വാർത്തയാക്കിയതായി കണ്ടില്ല.

മാധ്യമങ്ങൾ വാർത്ത നൽകിയാലും ഇല്ലെങ്കിലും നടപടികളുമായി സർക്കാർ മുന്നോട്ടുപോവും. ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും.

ഇവരെ തദ്ദേശ വകുപ്പിന്റെ ഇൻറ്റേണൽ വിജിലൻസ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോൾ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്ട്സാപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാകും.

ഈ വാട്ട്സാപ്പ് നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യും.

ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശം വെക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉൾപ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോർഡുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വെക്കും.

തുടർന്നുള്ള ദിവസങ്ങളിലും അഴിമതിക്കാർക്ക് എതിരെയുള്ള കർശന നടപടിയുണ്ടാവും.

#Self #Government #Minister #MBRajesh #reiterated #strict #action #against #corrupt #people

Next TV

Related Stories
#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

Nov 29, 2024 03:45 PM

#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ...

Read More >>
#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

Nov 29, 2024 03:10 PM

#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ശരീരിക അളവെടുപ്പും കായികക്ഷമത...

Read More >>
#theft |  വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

Nov 29, 2024 03:00 PM

#theft | വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും...

Read More >>
#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

Nov 29, 2024 02:43 PM

#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

ഒ പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന...

Read More >>
Top Stories