#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ
Oct 6, 2024 05:31 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ കോഴിക്കോട് എക്സൈസ് പിടികൂടി.

വെസ്റ്റ് ബംഗാള്‍ മാല്‍ഡ ജില്ലയിലെ റത്വവ സ്വദേശി മുഹമ്മദ് മസൂദ് ദുലാലി (46) നെയാണ് കോഴിക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മുക്കം - അരീക്കോട് റോഡില്‍ ഗോതമ്പ് റോഡ് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജീവും സംഘവും കഴിഞ്ഞ ദിവസം വൈകീട്ട് പട്രോളിങ്ങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കാണുകയായിരുന്നു.

കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ഏഴു വര്‍ഷമായി ഇയാള്‍ ഗോതമ്പ് റോഡ് പരിസരത്ത് താമസിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി കെ സഹദേവന്‍, മനോജ് കുമാര്‍, സി പി ഷാജു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ സതീഷ്, വി വി വിനു, ഡ്രൈവര്‍ ഒ ടി മനോജ് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

#native #Bengal #arrested #Kozhikode #two #halfkilos #ganja

Next TV

Related Stories
#BinoyVishwam | സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടു,അജിത്കുമാറിന്റെ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Oct 6, 2024 09:32 PM

#BinoyVishwam | സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടു,അജിത്കുമാറിന്റെ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു എന്നാണ് ബിനോയ് വിശ്വത്തിന്റെ ആദ്യ...

Read More >>
 #MBRajesh  | അഴിമതിക്കാര്‍ക്കെതിരെ കർശന നടപടി  ആവര്‍ത്തിച്ച് സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

Oct 6, 2024 09:25 PM

#MBRajesh | അഴിമതിക്കാര്‍ക്കെതിരെ കർശന നടപടി ആവര്‍ത്തിച്ച് സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തിൽ...

Read More >>
#ADGP | എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി; മനോജ് എബ്രഹാമിന് പകരം ചുമതല

Oct 6, 2024 09:18 PM

#ADGP | എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി; മനോജ് എബ്രഹാമിന് പകരം ചുമതല

പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രം ഒതുങ്ങിയെന്നതാണ്...

Read More >>
#RahulMamkootathil | ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ; ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദം -രാഹുൽ മാങ്കൂട്ടത്തിൽ

Oct 6, 2024 08:49 PM

#RahulMamkootathil | ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ; ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദം -രാഹുൽ മാങ്കൂട്ടത്തിൽ

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വർണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാർ വാദം...

Read More >>
#arrest | മധ്യവയസ്കനെ  വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Oct 6, 2024 08:48 PM

#arrest | മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ട് പേർ അറസ്റ്റിൽ

ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഷൈജുവിനെ കാപ്പ നിയമ പ്രകാരം നേരത്തെ നാട്...

Read More >>
Top Stories