നാദാപുരം : (truevisionnews.com) സംസ്ഥാന പാതയിൽ നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു. കുറ്റ്യാടി - നാദാപുരം സംസ്ഥാനതയിൽ ചേലക്കാട് പൂശാരി മുക്കിലാണ് അപകടം.
മരക്കൊമ്പ് കാറിനു മുകളിൽ പൊട്ടിവീഴുകയായിരുന്നു. ദുരന്തം ഒഴിവായി യാത്രക്കാർ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന KL18 m 151 Sവേര കാറിനു മുകളിലാണ് മരം വീണത്. തൊട്ടു സമീപത്ത് ഉണ്ടായിരുന്ന രണ്ട് മോട്ടോർ ബൈക്ക് യാത്രക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു.
ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണൻ്റെനേതൃത്വത്തിൽ മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
ഫയർ ഓഫീസർമാരായ- സുധീപ് , ദിൽ റാസ്, ഷിഗിൻ ചന്ദ്രൻ, സജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഏകദേശം മുക്കാൽ മണിക്കൂർ സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചിരുന്നു.
#tree #fell #top #running #car #Nadapuram