#arrest | മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ട് പേർ അറസ്റ്റിൽ

#arrest | മധ്യവയസ്കനെ  വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്,  രണ്ട് പേർ  അറസ്റ്റിൽ
Oct 6, 2024 08:48 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) മധ്യവയസ്കനെ  വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പ കേസിലെ പ്രതി ഉൾപ്പെടെ അറസ്റ്റിൽ.

കരിപ്പൂർ വില്ലേജിൽ നെയ്യപ്പള്ളി വിജയൻ മകൻ വിനോദ് എന്ന് വിളിക്കുന്ന ഷൈജു (39), അരുവിക്കര വില്ലേജിൽ ഇരുമ്പ് തടത്തരുകത്ത് വീട്ടിൽ ജയകുമാർ മകൻ ആദർശ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് കരകുളം വില്ലേജിൽ മുല്ലശ്ശേരി തോപ്പിൽ കട്ടക്കാലിൽ പുത്തൻവീട്ടിൽ സോമൻ (66) എന്നയാളുടെ മകന്റെ ബൈക്ക് പ്രതികൾ അടിച്ചു പൊട്ടിച്ചത്.

ഇതു കണ്ട സോമനും മകനും തടയാൻ ശ്രമിച്ചു. ഈ സമയത്താണ് വിനോദ് എന്ന് വിളിക്കുന്ന ഷൈജു സോമനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഷൈജുവിനെ കാപ്പ നിയമ പ്രകാരം നേരത്തെ നാട് കടത്തിയിട്ടുള്ളതാണ്.

ഈ കേസ് കൂടാതെ വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. സോമന്റെ മകനെ ഷെജു മുമ്പ് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോടുള്ള വിരോധമാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് കാരണം. പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#case #attempted #murder #middle #aged #man #two #arrested

Next TV

Related Stories
#firerescue | അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Jan 3, 2025 11:39 AM

#firerescue | അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തി രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ...

Read More >>
#accidentdeath |  സിനിമ കാണാന്‍ വീട്ടില്‍ നിന്നിറങ്ങി,  കത്തിയ കാറില്‍ പകുതി പുറത്തു വന്ന നിലയില്‍ മൃതദേഹം; ലെനീഷ് നാട്ടിലെത്തിയത് ക്രിസ്മസ് ആഘോഷിക്കാന്‍

Jan 3, 2025 11:06 AM

#accidentdeath | സിനിമ കാണാന്‍ വീട്ടില്‍ നിന്നിറങ്ങി, കത്തിയ കാറില്‍ പകുതി പുറത്തു വന്ന നിലയില്‍ മൃതദേഹം; ലെനീഷ് നാട്ടിലെത്തിയത് ക്രിസ്മസ് ആഘോഷിക്കാന്‍

അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്ന കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ് ലെനീഷ് റോബിന്‍....

Read More >>
#accident |  ബസ് മാറിക്കയറിയതറിഞ്ഞ് തിരിച്ചിറങ്ങി, റോഡിലേക്ക് വീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

Jan 3, 2025 10:56 AM

#accident | ബസ് മാറിക്കയറിയതറിഞ്ഞ് തിരിച്ചിറങ്ങി, റോഡിലേക്ക് വീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ബസ് കാത്തിരിക്കുകയായിരുന്നു ഇവർ. എന്നാൽ കുന്നംകുളത്തേക്കുള്ള ബസിലായിരുന്നില്ല ഇവർ...

Read More >>
#periyamurdercase | 'കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ, അവശേഷിക്കുന്ന ജീവിതം പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉഴിഞ്ഞുവെയ്ക്കുന്നു': ശരത് ലാലിന്റെ അച്ഛൻ

Jan 3, 2025 10:53 AM

#periyamurdercase | 'കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ, അവശേഷിക്കുന്ന ജീവിതം പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉഴിഞ്ഞുവെയ്ക്കുന്നു': ശരത് ലാലിന്റെ അച്ഛൻ

കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ. പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ...

Read More >>
#kpraveerkumar | 'എവിടെ മത്സരിച്ചാലും തോൽപ്പിക്കും' കോഴിക്കോട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്ററുകൾ

Jan 3, 2025 10:41 AM

#kpraveerkumar | 'എവിടെ മത്സരിച്ചാലും തോൽപ്പിക്കും' കോഴിക്കോട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്ററുകൾ

പ്രവർത്തകരെ പുറത്താക്കി ഗിന്നസ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നുവെന്നാണ്...

Read More >>
#keralaschoolkalolsavam2025 | പേര് കുറിച്ചു ഇനി അങ്കത്തട്ടിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രജിസ്‌ട്രേഷൻ തുടങ്ങി

Jan 3, 2025 10:39 AM

#keralaschoolkalolsavam2025 | പേര് കുറിച്ചു ഇനി അങ്കത്തട്ടിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രജിസ്‌ട്രേഷൻ തുടങ്ങി

ഇന്ന് രാവിലെ 10 മണിക്ക് എസ് എം വി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നിർവ്വഹിച്ചു...

Read More >>
Top Stories